• Tue. Dec 24th, 2024

പാകിസ്ഥാന്‍ വളകള്‍ ധരിക്കുന്നില്ലെങ്കില്‍ ഇന്ത്യ അത് ധരിപ്പിക്കും; കങ്കണ റണാവത്ത്

ByPathmanaban

May 17, 2024

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ അനുകൂല പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. പാകിസ്ഥാന്‍ വളകള്‍ ധരിക്കുന്നില്ലെങ്കില്‍ ഇന്ത്യ അത് ധരിപ്പിക്കുമെന്ന് മാണ്ഡി ബിജെപി സ്ഥാനാര്‍ത്ഥി വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു. പാക് അധീന കശ്മീരിന് മേലുള്ള അവകാശവാദം ഇന്ത്യ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള അടുത്തിടെ പ്രതികരിച്ചിരുന്നു. ഇതിനോടായിരുന്നു കങ്കണയുടെ പ്രതികരണം.

‘പാകിസ്ഥാന് ആട്ടയും വൈദ്യുതിയും ആവശ്യമാണെന്ന് ഞങ്ങള്‍ക്കറിയാം. പാക്കിസ്ഥാന്‍ വളകള്‍ ധരിക്കില്ലെന്ന് അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ വളകള്‍ ധരിക്കില്ലെങ്കില്‍ ഞങ്ങള്‍ അവരെ ധരിപ്പിക്കും’ എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഭരണഘടനയെ അട്ടിമറിക്കാനോ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനോ മോദി അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഫാറൂഖ് അബ്ദുള്ളയുടെ പാക് അധിനിവേശ കാശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനയോടായിരുന്നു കുളുവിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ റണാവത്തിന്റെ ഈ പ്രതികരണം.

Spread the love

You cannot copy content of this page