തിരുവനന്തപുരം: വടകര മണ്ഡലം ലോക്സഭ സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന് കമല്‍ ഹാസന്. ലോകം പകച്ചു നിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജ ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു.2018 ല്‍ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കിയ ആളാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ.
ലോകാരോഗ്യ സംഘടനയും അവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്കി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ കെ ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.കേന്ദ്രത്തില്‍ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പാര്‍ലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണമെന്നും കമല്‍ ഹാസന് പറഞ്ഞു.