മലപ്പുറം: വയനാട്ടുകാരോട് ബിജെപി പറഞ്ഞത് ഇപ്പോള്‍ ശരിയായെന്ന് കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി രണ്ടിടത്ത് മത്സരിക്കുന്ന പോലെയല്ല രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. രാഹുല്‍ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കാന്‍ തീരുമാനിച്ചതില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.
രാഹുൽ ഗാന്ധി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം വയനാട്ടിലും ആവർത്തിച്ചു. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചു. യുഡിഎഫുകാർ വിഡ്ഢികളായി. രാഹുൽ ഗാന്ധിയെ പോലെ ഒരു ഭീരു ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെ ഇല്ല. ജനങ്ങളെ പറ്റിക്കുന്ന കാര്യത്തിൽ ഓസ്കാർ അവാർഡിന് അർഹനാണ് രാഹുൽ ഗാന്ധി. ലീഗിന് അധ്വാനിച്ചതിനുള്ള ശിക്ഷ കിട്ടിയെന്ന് കൂടിയാണ് രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ സുരേന്ദ്രൻ പരിഹസിച്ചത്. മുസ്ലിം ലീഗിന് കുറച്ചു കഴിഞ്ഞേ ബുദ്ധി ഉദിക്കൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ ബിജെപി കുറഞ്ഞത് അഞ്ച് സീറ്റ് വരെ നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. തൃശൂരില്‍ മുരളീധരന്‍ വീട്ടില്‍ ഇരിക്കേണ്ടി വരും. മേയര്‍ – ഡ്രൈവര്‍ തര്‍ക്കത്തില്‍ പ്രതികരിച്ച സുരേന്ദ്രന്‍, അധികാരം തലയ്ക്ക് പിടിച്ചതിന്റെ പ്രശ്‌നമാണെന്നും വിഷയത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ അര്‍ജവത്തോടെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല, ശോഭ സുരേന്ദ്രന്‍ വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.