• Tue. Dec 24th, 2024

‘പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കണ്ട, പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും; കെ.മുരളീധരന്‍

ByPathmanaban

May 6, 2024

കോഴിക്കോട്: കോണ്‍ഗ്രസിന് കേരളത്തില്‍ എല്ലായിടത്തും സംഘടന ദൗര്‍ബല്യം ഉണ്ടെന്ന് കെ. മുരളീധരന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. മുന്‍ അനുഭവം വച്ച് പ്രവര്‍ത്തനം ശക്തമാക്കും. പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കണ്ട. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. തൃശൂര്‍ മാത്രം ആയി പ്രശ്നം ഇല്ല. സെമി കേഡര്‍ ഒന്നും അല്ല കോണ്‍ഗ്രസിന് വേണ്ടത്.

താഴെക്കിടയിലുള്ള പ്രവര്‍ത്തനം ആണ് വേണ്ടത്. ആള് കൂടണം. നേതൃത്വം മാറിയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫിന് പരാജയ ഭീതി ഇല്ല. സിപിഎം – ബിജെപി അന്തര്‍ധാര നടന്നു. ജാവ്ദേക്കര്‍ – ജയരാജന്‍ കൂടിക്കാഴ്ച്ച അതിന്റെ ഭാഗമാണ്. കെ. സുധാകരന്റെ മടങ്ങിവരവില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു

Spread the love

You cannot copy content of this page