• Tue. Dec 24th, 2024

ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിക്കും: ഇഷാക് ദാര്‍

ByPathmanaban

Mar 25, 2024

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചേക്കും. യുകെ-യൂറോപ്പ് സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഇഷാക് ദാര്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 2019 ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ വ്യാപാര ബന്ധത്തിനും പൂട്ട് വീണത്.

‘ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കുന്നത് പാക്കിസ്ഥാന്‍ ഗൗരമായി ആലോചിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ബിസിനസ്സുകാര്‍ അത് ആഗ്രഹിക്കുന്നുണ്ട്.’ ഇഷാക് ദാര്‍ പറഞ്ഞു.പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. ഇത് പാക്കിസ്ഥാനും ഉന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന സൂചന നല്‍കിയിരുന്നു. പിന്നീട് മോദിക്ക് നന്ദി അറിയിച്ച് ഷെഹ്ബാസും രംഗത്ത് വരികയായിരുന്നു.

അതേസമയം ഇന്ത്യയുമായി അനുരഞ്ജനത്തിന് ഒരുങ്ങുന്നതിന് മുമ്പ് പാകിസ്ഥാന്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ പാകിസ്ഥാന്‍ തങ്ങളുടെ ഉന്നത നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കുകയും വ്യാപാരം അവസാനിപ്പിക്കുകയുമായിരുന്നു.

Spread the love

You cannot copy content of this page