• Tue. Dec 24th, 2024

സജിക്കുട്ടന്റെയും അരുണിന്റെയും മരണം; ദുരൂഹതയെന്ന് ആരോപിച്ച് പരാതി, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ByPathmanaban

Mar 24, 2024

തൃശ്ശൂർ വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു.  

മാർച്ച് 2 ശനിയാഴ്ചയാണ് ശാസ്താംപൂവം കോളനിയിൽ നിന്ന് പതിനനഞ്ച് വയസുള്ള സജിക്കുട്ടനെയും എട്ട് വയസുകാർ അരുണിനെയും കാണാതാകുന്നത്. പിന്നീട് പൊലീസും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. 

മാർച്ച് 2 ന് രാവിലെ മുതൽ കുട്ടികളെ കാണാനില്ലെന്ന് കോളനി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. വന്യജീവികളുടെ ആക്രമണം കാരണമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് പൊതുപ്രവർത്തകനായ  അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. 

Spread the love

You cannot copy content of this page