പുണെ: കൗമാരക്കാരന് ഓടിച്ച കാറിടിച്ച് പൂണെയില്‍ രണ്ട് പേര് മരിച്ച സംഭവത്തില്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്ന് 17 വയസുകാരന് പൊലീസിനോട് പറഞ്ഞു. അപകട ദിവസം മദ്യപിച്ചാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൗമാരക്കാരനെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ്തന്നെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന കൗമാരക്കാരനെ ചോദ്യം ചെയ്യുകയായിരുന്നു. അപകട ദിവസം താന്‍ നന്നായി മദ്യപിച്ചിരുന്നു. അതിനാല്‍ അപകടത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കൗമാരക്കാരന് പറയുകയായിരുന്നു.
അതേസമയം കൗമാരക്കാരന്റെ യഥാര്‍ത്ഥ രക്ത സാമ്പിള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരന്റെ അമ്മയെയും അച്ഛനെയും മുത്തച്ഛനേയും കഴിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രക്ത സാമ്പിളുകളില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സസൂണ്‍ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്തിരുന്നു.