• Tue. Dec 24th, 2024

കുടുംബത്തിന്റെ അന്തസ്സ് ഓര്‍ത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം; പ്രജ്ജ്വല്‍ രേവണ്ണയോട് എച്ച് ഡി കുമാരസ്വാമി

ByPathmanaban

May 22, 2024

ബെംഗളുരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പ്രജ്ജ്വല്‍ രേവണ്ണയോട് അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. പരസ്യമായാണ് രേവണ്ണയോട് കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന. കുടുംബത്തിന്റെ അന്തസ്സ് ഓര്‍ത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് കുമാരസ്വാമി ആവശ്യപ്പെട്ടു. ബെംഗളുരുവില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എച്ച് ഡി ദേവഗൗഡയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആദരവുണ്ടെങ്കില്‍ ഉടന്‍ തിരിച്ചെത്തി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം. സംഭവം അറിഞ്ഞത് മുതല്‍ രേവണ്ണയുടെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ അസ്വസ്ഥനായിരുന്നു. രാജ്യസംഭാംഗത്വം രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തെ പന്തിരിപ്പിക്കുകയായിരുന്നു. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്.

ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് ഏപ്രില്‍ 27ന് രേവണ്ണ വിദേശത്തേക്ക് കടന്നത്. ഹാസന്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് ജെഡിഎസ് നേതാവായ രേവണ്ണ.

Spread the love

You cannot copy content of this page