• Mon. Dec 23rd, 2024

ഹക്കീമിനെ പോലെ ഒരുപാട് ആഗ്രഹങ്ങളുമായി സിനിമയിലെത്തിയ വ്യക്തിയാണ് താനുമെന്ന് ഗോകുല്‍; വീഡിയോയുമായി അണിയറപ്രവര്‍ത്തകര്‍

ByPathmanaban

Apr 1, 2024

ടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജിന് അഭിനന്ദന പ്രവാഹമാണെത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങള്‍ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂര്‍ണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടനാണ് കെ ആര്‍ ഗോകുല്‍. ചിത്രത്തിലെ സുപ്രധാന സീനുകളില്‍ ഹക്കീമായി ജീവിച്ച ഗോകുലിന് തിയേറ്ററില്‍ കൈയ്യടികളുയര്‍ന്നിരുന്നു.

അസാധ്യ പെര്‍ഫോമന്‍സ് ആയിരുന്നു പല സീനുകളിലും ഹക്കീം നജീബിനെക്കാള്‍ സ്‌കോര്‍ ചെയ്തു, ഹക്കീം ആയി ജീവിക്കുകയായിരുന്നു. അതിന്റെ അംഗീകാരം തീര്‍ച്ചയായും വരും, ഹക്കീം അനുനിമിഷം മണല്‍ കുന്ന് പോല്‍ ഉയര്‍ന്നു നിന്നു, നോവല്‍ വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ഹക്കീം ഇണ്ടായിരുന്നു. അതായിരുന്നു ഞാന്‍ സ്‌ക്രീനില്‍ കണ്ടതും എന്നിങ്ങനെയാണ് പ്രേക്ഷകര്‍ ഗോകുലിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.ചിത്രം ഇതിനോടകം 50 കോടി പിന്നിട്ടു. ഏറ്റവും വേഗതിയില്‍ 50 കോടി പിന്നിടുന്ന ചിത്രങ്ങളില്‍ ഇപ്പോള്‍ ആടുജീവിതത്തിന്റെ സ്ഥാനം മുന്നിലാണ്. ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ചിത്രം 82 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ മാര്‍ച്ച് 28-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍ മാത്രം 16.5 കോടിയാണ്.

തന്റെ ആദ്യ സിനിമയുടെ അനുഭവവും സിനിമയില്‍ താന്‍ ഏറ്റെടുത്ത വില്ലുവിളികളും തുറന്നു പറയുന്ന വീഡിയോ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഗോകുലിന്റെ ബോഡി ട്രാന്‍സ്‌ഫോമേഷനും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആടുജീവിതം എന്ന ഭംഗിയുള്ള യാത്രയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ചിത്രത്തിലെ ഹക്കീമിനെ പോലെ തന്നെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി സിനിമയിലെത്തിയ വ്യക്തയാണ് താനെന്നും ഗോകുല്‍ പറയുന്നു.

Spread the love

You cannot copy content of this page