വരാപ്പുഴ: വരാപ്പുഴയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അൽഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ aകൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
രണ്ടാഴ്ച മുമ്പാണ് ഇവർ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് അൽഷിഫാഫിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.