• Mon. Dec 23rd, 2024

സ്ഥിരീകരിക്കുന്നത് 41ാം വയസില്‍ ആയതിനാല്‍ ചികിത്സിച്ചിട്ട് കാര്യമില്ല; തനിക്ക് എ.ഡി.എച്ച്.ഡി അസുഖമുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍

ByPathmanaban

May 27, 2024

കൊച്ചി: തനിക്ക് എ.ഡി.എച്ച്.ഡി അസുഖമുണ്ടെന്നും, 41-ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും നടന്‍ ഫഹദ് ഫാസില്‍. കുട്ടികളില്‍ എ.ഡി.എച്ച്.ഡി ചികിത്സിച്ച് മാറ്റാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. കോതമംഗലം പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാന്‍ ഞാന്‍ തയാറാണ്. എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുകയാണെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം ഫഹദ് ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന അവസ്ഥയാണ് ആണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട് അധികം വൈകാതെ തന്നെ ചികിത്സ ആരംഭിച്ചാല്‍ അസുഖം ബാധിച്ച കുട്ടികളുടെ പെരുമാറ്റത്തിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും.

Spread the love

You cannot copy content of this page