• Sat. Dec 21st, 2024

അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവം ; മൂത്തമകള്‍ മരിച്ചു

ByPathmanaban

Apr 8, 2024

പട്ടാമ്പി : വല്ലപ്പുഴയില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ചെറുകോട് മുണ്ടക്ക പറമ്പില്‍ ബീനയുടെ മകള്‍ നിഖ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകള്‍ നിവേദയും (6) ചികിത്സയിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ബീനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി.

ബീനയുടെ ഭര്‍ത്താവു പ്രദീപ് വടകരയില്‍ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലൊരിക്കലാണു നാട്ടിലെത്തുന്നത്. വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണു ബീനയും മക്കളും താമസം
കുട്ടികളുടെ കരച്ചില്‍ കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ തീ കണ്ടതിനെത്തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ മുറി തുറന്ന് ഇവരെ ആശുപത്രിയിലെത്തിച്ചത്. മരണകാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷം മാത്രമേ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു.

Spread the love

You cannot copy content of this page