• Mon. Dec 23rd, 2024

കേരളത്തില്‍ തനിക്കെതിരായി മൃഗബലി നടത്തി, കൈയില്‍ പൂജിച്ച ചരട് ഉള്ളതിനാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഡി.കെ ശിവകുമാര്‍

ByPathmanaban

May 31, 2024

ബംഗളൂരു: കേരളത്തില്‍ തനിക്കെതിരായി മൃഗബലി നടത്തിയെന്ന ആരോപണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കേരളത്തിലെ ക്ഷേത്രത്തില്‍ തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ലക്ഷ്യമിട്ടാണ് ഇത് നടന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. വ്യഴാഴ്ച്ചയാണ് ശിവകുമാര്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. കൈയില്‍ പൂജിച്ച ചരട് ഉള്ളതിനാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശിവകുമാര്‍ പറഞ്ഞു. കേരളത്തില്‍ തനിക്കെതിരെയും സര്‍ക്കാറിനെതിരെയും ചില പൂജകള്‍ നടത്തി. പൂജകളെ സംബന്ധിച്ച് ചിലര്‍ തന്നെ വിവരമറിയിച്ചു. കര്‍ണാടകയില്‍ നിന്നുള്ളവരാണ് പൂജകള്‍ നടത്തിയതെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി. തുടര്‍ന്ന് മൃഗബലിയും ഉണ്ടായിരുന്നു. പൂജകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാര്‍ അവകാശപ്പെട്ടു. പൂജകളില്‍ പങ്കെടുക്കുന്ന ആളുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം, പൂജ ആരാണ് നടത്തിയതെന്ന് വെളിപ്പെടുത്താന്‍ ഡി.കെ ശിവകുമാര്‍ തയാറായില്ല. പക്ഷേ കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജകള്‍ക്ക് പിന്നില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. അത് അവരുടെ വിശ്വാസമാണ്. അത് അവര്‍ക്ക് വിട്ടുനല്‍കുന്നു. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. വലിയൊരു ശക്തി തന്നെ സംരക്ഷിക്കാന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Spread the love

You cannot copy content of this page