• Thu. Dec 19th, 2024

4k പതിപ്പില്‍ ദേവദൂതന്‍ റീ റിലീസിന് ഒരുങ്ങുന്നു

ByPathmanaban

Apr 21, 2024

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ചിത്രം ദേവദൂതന്‍ റീ റിലീസിന് ഒരുങ്ങുന്നു. ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4 K അറ്റ്‌മോസ് പതിപ്പ് തയ്യാറാകുന്നു. സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രവും സിബി മലയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേര്‍ സംവിധായകന്റെ പോസ്റ്റിന് താഴെ ആവേശം പ്രകടിപ്പിച്ച് വന്നിട്ടുണ്ട്. ‘സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും വീണ്ടും തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുന്നു’, ‘ഇത് ചരിത്രമാകും’, ‘വിദ്യാസാഗറിന്റെ സംഗീതം തിയേറ്ററുകളില്‍ കേള്‍ക്കാന്‍ കൊതിയാകുന്നു’ എന്നിങ്ങനെ പോകുന്നു സിനിമാപ്രേമികളുടെ പ്രതികരണങ്ങള്‍.

2000 തില്‍ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദിഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗര്‍ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങള്‍ക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയാണ്.

Spread the love

You cannot copy content of this page