മുവാറ്റുപുഴ : ആവേശം ഒട്ടും ചോരാതെയാണ് ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡല പര്യടനംഇന്നലെ പൂർത്തിയായത്. വികസന നേട്ടങ്ങൾ ഓരോന്നായി ജനങ്ങൾക്ക് മുന്നിൽ വിവരിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി പിന്തുണ തേടുന്നത്. വീണ്ടും തുടരാൻ സഹായിക്കണമെന്നാണ് ഡീൻ കുര്യാക്കോസിന്റെ അഭ്യർത്ഥന. തലയിൽ കൈവെച്ചു അനുഗ്രഹിച്ചാണ് മുതിർന്നവർ അടക്കമുള്ള വോട്ടർമാർ ഡീനിനെ സ്വീകരിക്കുന്നത്.
ഞായറാഴ്ച്ച കുമളി, വണ്ടിപ്പെരിയാർ, പീരുമേട് ഗ്രാമ പഞ്ചായത്തുകളിലാണ് ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തിയത്. മുപ്പത്തോളം കേന്ദ്രങ്ങളിൽ പര്യടനത്തിനെത്തിയ ഡീനിനെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ കാത്തിരുന്നത് നൂറു കണക്കിന് ആളുകൾ. രാവിലെ ചോറ്റുപാറയിൽ കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്താണ് പൊതു പര്യടനത്തിന് തുടക്കമായത്. ആൻ്റണി ആലഞ്ചേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി കല്ലാർ, സിറിയക് തോമസ്, റോബിൻ കാരക്കാട്ട്, അരുൺ പൊടിപാറ, പി.ആർ.അയ്യപ്പൻ, ആൻ്റണി കുഴിക്കാട്ട്, എം.എം വർഗീസ്, പി.ടി റഹിം, പി.ടി വർഗ്ഗീസ്, കെ.ജിരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഒന്നാംമൈൽ, കുമളി ടൗൺ, മുരുക്കടി, വെള്ളാരംക്കുന്ന്, ചെങ്കര, മുങ്കലാർ, തേങ്ങാക്കൽ, നാലുകണ്ടം, പശുമല എന്നിവിടങ്ങളിൽ ഡീൻ പ്രചാരണം നടത്തി. ഉച്ചക്ക് ശേഷം വണ്ടിപ്പെരിയാർ, വാളാർഡി എസ്റ്റേറ്റ്, വള്ളക്കടവ്, മൗണ്ട്, അരണക്കല്ല്, ഗ്രാമ്പി, കല്ലാർ എന്നിവിടങ്ങളിലായിരുന്നു പര്യടനം. വൈകിട്ട് പാമ്പനാർ, കരടിക്കുഴി, പുതുലയം, കൊടുവ, എൽ.എം.എസ് എന്നി പ്രദേശങ്ങളിൽ എത്തി വുഡ്ലാന്റിൽ പ്രചരണം സമാപിച്ചു.
ഡീൻ കുര്യാക്കോസ് ഇന്ന് ദേവികുളം നിയോജക മണ്ഡലത്തിൽ അവസാന വട്ട പ്രചരണം നടത്തും. അടിമാലി, വെള്ളതൂവൽ പഞ്ചായത്തുകളിൽ നടത്തുന്ന പ്രചരണത്തിന്റെ ഉദ്ഘാടനം രാവിലെ പഴംമ്പിള്ളിച്ചാലിൽ കെപിസിസി നിർവഹക സമിതി അംഗം എ.പി ഉസ്മാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അടിമാലി ടൗണിൽ നടക്കുന്ന സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യും.