• Tue. Dec 24th, 2024

ജാവഡേക്കർ ഇപി ജയരാജൻ ചർച്ചയുടെ പാക്കേജിന്റെ ഭാ​ഗമാണ് തൃശൂരെന്ന് ദല്ലാള്‍ നന്ദകുമാർ

ByPathmanaban

Jun 6, 2024

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്റെ ഭാ​ഗമെന്ന് ദല്ലാള്‍ നന്ദകുമാർ. ജാവഡേക്കർ കേരളത്തിലെത്തി ഇപി ജയരാജനുമായി നടത്തിയ ചർച്ചയുടെ പാക്കേജിന്റെ ഭാ​ഗമാണ് തൃശൂർ. 2024ൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വന്നാൽ ലാവ്‌ലിൻ കേസ് ഇല്ലാതാകും, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളുടെ ബലം കുറയും കൂടാതെ 2026-ൽ മൂന്നാം തവണയും എൽഡിഎഫ് സർക്കാർ ഉണ്ടാക്കാൻ സാഹചര്യം ഒരുക്കമെന്നതായിരുന്നു പക്കേജ്.

ജാവഡേക്കർ അന്ന് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് 26 ലക്ഷ്യമാക്കി നീങ്ങണം. കേരള കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗുന്റെയും അഭാവത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഭരണം കിട്ടാനുള്ള സാഹചര്യം ഒരുക്കുമെന്നാണ്. എഫ്ഡിഎഫിലെ ആളുകൾ എങ്ങനെയാണ് സഹായിച്ചതെന്നും എന്ത് നീക്കുപോക്കാണ് നടന്നതെന്നുമുള്ളതിന്റെ തെളിവുകൾ വിഡിയോ സഹിതം പുറത്തുവിടുമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

വിജയം ലൂർദ് പള്ളിക്ക് സമർപ്പിക്കുന്ന സുരേഷ് ​ഗോപി തന്നെ സഹായിച്ച സഖാക്കൾക്ക് ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി നൽകണമെന്നും നന്ദകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ആ നീക്കു പോക്ക് ഉണ്ടായിരുന്നില്ല. കേരളത്തില്‍ പാക്കേജ് അനുസരിച്ച് നീക്കുപോക്ക് നടന്ന ഒരേ ഒരു മണ്ഡലം തൃശൂര്‍ ആണ്.

Spread the love

You cannot copy content of this page