ഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പരാതിയില്‍ നീക്കം കടുപ്പിച്ച് പൊലീസ്. രാജ്ഭവന് ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശം നല്കി. ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് ഔട്ട്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്.
അതേ സമയം ഗവര്‍ണ്ണര്‍ ഇന്നലെ നല്കിയ കത്ത് ഉത്തരവിന് സമാനമെന്ന് രാജ്ഭവന് വൃത്തങ്ങള്‍ വ്യക്തമാക്കി. നുണ പരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി പറഞ്ഞു. ഭരണഘടന പരിരക്ഷ ഗവര്‍ണ്ണര്‍ തന്നെ പീഡിപ്പിക്കാന്‍ ദുരുപയോഗം ചെയ്തുവെന്നും സമൂഹത്തില്‍ തന്നെ മോശക്കാരിയാക്കാന്‍ ശ്രമം നടക്കുന്നു എന്നും പരാതിക്കാരി ആരോപിച്ചു.