• Thu. Dec 19th, 2024

കോടിയേരിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

ByPathmanaban

Jun 13, 2024

കണ്ണൂര്‍: കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അക്രമത്തില്‍ പരിക്കേറ്റ പാറാലിലെ തൊട്ടോളില്‍ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസില്‍ സുബിന്‍ (30) എന്നിവരെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഐഎം പറഞ്ഞു. ബുധനാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. മാഹി ചെമ്പ്രയില്‍ നിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്ക്. സുജനേഷിന്റെ കൈയുടെ എല്ല് പൊട്ടി. തലയ്ക്കും വെട്ടേറ്റു.

Spread the love

You cannot copy content of this page