കോൺഗ്രസ് നേതാവും വയനാട് മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎഎ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. മണ്ണാർക്കാട് കോടതിയാണ് പി.വി അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയത്. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പാലക്കാട് ജില്ലയിലെ എടത്തനാട്ടുകാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പി.വി അൻവൻ എംഎഎയുടെ വിവാദമായ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധി, നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു എഎൽഎ പറഞ്ഞത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും, രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അൻവർ പറഞ്ഞത്.
പിവി അൻവർ എംഎഎയുടെ പരാമർശത്തെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയും ചെയ്തു. പറയുമ്പോൾ തിരിച്ചും കിട്ടുമെന്ന് രാഹുൽ ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.