• Tue. Dec 24th, 2024

ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബിജെപിയിലേക്ക്

ByPathmanaban

Apr 29, 2024

ഡല്‍ഹി: ഇന്‍ഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക പിന്‍വലിച്ച് ബിജെപിയിലേക്ക്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അക്ഷയ് കാന്തി ഭമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി എംഎല്‍എ രമേശ് മെന്‍ഡോലയ്ക്കൊപ്പം കളക്ടറേറ്റിലെത്തിയാണ് അക്ഷയ് കാന്തി ഭം തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രൂക്ഷവിമര്‍ശനം നേരിടുന്നതിനിടയിലാണ് പുതിയ സംഭവം.

ബിജെപിക്കായി സിറ്റിങ് എംപി ശങ്കര്‍ ലാല്‍വനിയാണ് ഇന്‍ഡോറില്‍ മത്സരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ മെയ് 13-നാണ് ഇവിടെ വോട്ടടുപ്പ്. 17 വര്‍ഷം പഴക്കമുള്ള കേസ് പരാമര്‍ശിക്കാത്തതിന് സൂക്ഷ്മപരിശോധനയില്‍ ബിജെപി അക്ഷയ് കാന്തി ഭമിന്റെ നാമനിര്‍ദേശ പത്രികയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ എതിര്‍പ്പ് തള്ളുകയും നാമനിര്‍ദേശ പത്രിക സ്വീകരിക്കുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയും ചെയ്തിട്ടുണ്ട്. അക്ഷയ് കാന്തി ഭം തനിക്കും മറ്റുബിജെപി നേതാക്കള്‍ക്കുമൊപ്പം വാഹനത്തിലിരിക്കുന്ന ചിത്രം മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവര്‍ഗിയ എക്സില്‍ പങ്കുവെക്കുകയും ചെയ്തു.

Spread the love

You cannot copy content of this page