• Tue. Dec 24th, 2024

കമല്‍ ഹാസന്‍ കരാര്‍ ലംഘനം നടത്തി; പരാതിയുമായി ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കള്‍

ByPathmanaban

May 4, 2024

ടന്‍ കമല്‍ ഹാസന്‍ കരാര്‍ ലംഘനം നടത്തിയെന്ന ആരോപണവുമായി ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കളായ ലിംഗുസാമിയും സഹോദരന്‍ സുബാഷ് ചന്ദ്രബോസും. ഡേറ്റ് തരാതെ കമല്‍ ഹാസന്‍ മാറി നടന്നുവെന്നാണ് പരാതി.

ഉത്തമവില്ലന്‍ എന്ന ചിത്രം പരാജയമായപ്പോള്‍ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമല്‍ ഹസ്സന്‍ കരാര്‍ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്‌സ് എന്ന നിര്‍മാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ട്.

2015 ലാണ് ചിത്രം റിലീസ് ചെയ്തത്. കമല്‍ഹാസന്റെ രചനയില്‍ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത സിനിമയാണ് ഉത്തമ വില്ലന്‍. സിനിമയുടെ പരാജയത്തിന് ശേഷം ഈ നിര്‍മാണക്കമ്പനിയുമായി ചേര്‍ന്ന് 30 കോടി ബജറ്റില്‍ മറ്റൊരു സിനിമയില്‍ പ്രവര്‍ത്തിക്കുമെന്ന് കമല്‍ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ലെന്ന് ലിംഗുസാമി ആരോപിച്ചു.

ചിത്രത്തിന്റെ തിരക്കഥ കമല്‍ പലപ്പോഴായി മാറ്റി. മലയാള ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്‌സ് കമല്‍ഹാസനെ സമീപിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം മറ്റൊരു നിര്‍മാതാവുമായി കരാര്‍ ഉറപ്പിച്ചു. ‘ഉത്തമ വില്ലന്‍’ തങ്ങളെ വലിയ കടക്കെണിയില്‍പ്പെടുത്തി. ഒമ്പതുവര്‍ഷമായി കമല്‍ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്നും ലിംഗുസാമി പറഞ്ഞു.

Spread the love

You cannot copy content of this page