• Sun. Jan 5th, 2025

ഇലക്ടറല്‍ ബോണ്ട് കേസില്‍ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍

ByPathmanaban

Apr 20, 2024

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തെ രാഷ്ട്രിയത്തില്‍ നിന്ന് അകറ്റാന്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം ഉചിതമായ ഭേദഗതികളോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കണം എന്നാകും ഹര്‍ജി. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹര്‍ജി സമര്‍പ്പിയ്ക്കാനാണ് തീരുമാനം.

പേരുവെളിപ്പെടുത്താതെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, 2024 ഫെബ്രുവരി 15 ന് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന് കനത്ത ആഘാതമാണ് നല്‍കിയത്. ഇലക്ടറല്‍ ബോണ്ട് രാജ്യത്ത് ഒരു പ്രോമിസറി നോട്ട് പോലെ ഉപയോഗിയ്ക്കുകയായിരുന്നു എന്ന കേന്ദ്ര വാദത്തിന് സുപ്രിംകോടതി വില നല്‍കിയില്ല.

ഇലക്ടറല്‍ ബോണ്ട് ഇടപാടിലെ കക്ഷികളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കില്ല എന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുന:പരിശോധനാ ഹര്‍ജിയിലൂടെ കോടതി ഉയര്‍ത്തിയ വീര്‍ശനങ്ങള്‍ കൂടി അംഗികരിച്ച് സംവിധാനം പുന:സംഘടിപ്പിക്കാന്‍ തയ്യാറാണെന്നാകും സര്‍ക്കാര്‍ വ്യക്തമാക്കുക. ഇക്കാര്യത്തില്‍ നിയമപോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഹര്‍ജി സുപ്രിം കോടതിയില്‍ പരാമര്‍ശിക്കും.

Spread the love

You cannot copy content of this page