• Tue. Dec 24th, 2024

സിദ്ധാർത്ഥന്‍റെ മരണം; ഹോസ്റ്റൽ ശുചിമുറിയിലും പരിസരത്തും സിബിഐയുടെ ഡമ്മി പരിശോധന

ByPathmanaban

Apr 13, 2024

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ ഹോസ്റ്റലിൽ പരിശോധന ആരംഭിച്ചു. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലാണ് സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധനകൾ. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘത്തോടൊപ്പമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഹോസ്റ്റലിൽ എത്തിയത്. 

ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തിയിരുന്നു. ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്ത് എത്തിയിരുന്നു. 

Spread the love

You cannot copy content of this page