• Wed. Jan 8th, 2025

‘കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ല’; കത്തോലിക്ക സഭ മുഖപ്രസംഗം

ByPathmanaban

May 16, 2024

തൃശൂർ: കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ലെന്ന് തൃശൂർ അതിരൂപത മുഖപത്രം കത്തോലിക്ക സഭയുടെ മുഖപ്രസംഗം തൃശൂർ അതിരൂപതയുടെ വിമർശനം. മെയ് ലക്കത്തിലെ മുഖപ്രസംഗത്തിലാണ് വിമർശനം. ‘മതചിഹ്നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്’ എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്. ദേശീയ ചാനലായ ദൂരദർശന്റെ ലോഗോ കളർ മാറ്റിയതും വിമർശന വിധേയമാക്കുന്നുണ്ട്. ലോഗോ കാവി വത്കരണത്തിന് പുറമെ രാജ്യത്തെ പൊതു വിദ്യാഭ്യാസത്തിൽ മത ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായും മുഖ പ്രസംഗം പറയുന്നു.

രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെയും പരോക്ഷമായി വിമർശിക്കുന്നുണ്ട്. പുതിയ പാർലമെന്റ് ഉദ്‌ഘാടനത്തിൽ ഒരു പ്രത്യേക മതത്തിന്റെ അടയാളങ്ങൾ മാത്രം പ്രദർശിപ്പിച്ചത് ചൂണ്ടി കാട്ടിയാണ് ഇത് പറയുന്നത്. തെലങ്കാനയിൽ മദർതെരേസയുടെ പേരിലുള്ള സ്‌കൂൾ ‘ജയ് ശ്രീറാം’ വിളിച്ച് തകർത്ത സംഭവവും മുഖപ്രസംഗത്തിൽ പറയുന്നു. മദർ തെരേസയുടെ സ്‌കൂൾ തകർത്ത് പകരം കാവി കൊടി ഉയർത്തിയത് രാജ്യം അപകടത്തിലേക്കാണ് പോകുന്നത് എന്ന സന്ദേശമാണ് നൽകുന്നത് എന്നും തൃശൂർ അതിരൂപത മുഖപ്രസംഗം പറയുന്നു.

Spread the love

You cannot copy content of this page