തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്രാഡ് പിറ്റ്, ബ്രാഡ് പിറ്റ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജലീന ജോളിയും; കേസ് തീര്‍പ്പാകാതെ തുടരുന്നു
ലോകമൊട്ടാകെ ഫാന്‍സുള്ള സിനിമാ താരങ്ങളാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ഇരുവരും വിവാഹമോചിതരായെങ്കിലും നിയമപോരാട്ടം അവസാനിക്കുന്നില്ല. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈന്‍യാര്‍ഡിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം ഒരുപാട് കാലങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ…
എഐ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെട്ടേക്കും; മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ…
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫ്രീ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആര്‍ടിഎ
ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫ്രീ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആര്‍ടിഎ. ദുബായിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗുകളും റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.…
ദുബൈയിലെ ലേലത്തില്‍ മൊബൈല്‍ നമ്പര്‍ വിറ്റുപോയത് ഏഴ് കോടിക്ക്
ദുബായ്: ഏഴ് കോടി രൂപയ്ക്ക് (3.2 ദശലക്ഷം ദിര്‍ഹം) ദുബായിലെ ലേലത്തില്‍ 058-7777777 എന്ന മൊബൈല്‍ നമ്പര്‍ വിറ്റുപോയിരിക്കയാണ്. 7 സീരീസ് അടങ്ങുന്ന 058-7777777 എന്ന നമ്പര്‍ ഭാഗ്യ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്, യുഎഇയുടെ ഏഴ് എമിറേറ്റുകളോടും അതിന് സാമ്യമുണ്ട്. ഈ സവിശേഷ…
താല്‍കാലിക യാത്രാരേഖ ലഭിച്ചു; റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി
ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി. പൂവ്വാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ച നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. അഞ്ചുതെങ്ങ് സ്വദേശി…
‘എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് UN വക്താവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍…
‘കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ല’; പ്രതിഷേധമറിയിച്ച് ഇന്ത്യ
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം അറിയിച്ചതായും ഇന്ത്യ. ഭരണഘടന സ്ഥാപനങ്ങളും, അന്വേഷണ ഏജന്‍സികളും രാജ്യത്തിന്റെ അഭിമാനമാണ്. തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമം അനുസരിച്ചാണ് കെജ്രിവാളിന്റെ അറസ്റ്റുമായി…
റംസാൻ പ്രമാണിച്ച് ഗാസയിൽ വെടി നിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ രക്ഷാസമിതി
മുസ്ലീം പുണ്യമാസമായ റംസാന്‍ മാസത്തില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. പോരാട്ടം അവസാനിപ്പിക്കുക എന്നതായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനിടെ ബന്ദികളാക്കിയ എല്ലാവരെയും വിട്ടയക്കണമെന്ന പ്രമേയത്തില്‍ നിന്ന്…
ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിക്കും: ഇഷാക് ദാര്‍
ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചേക്കും. യുകെ-യൂറോപ്പ് സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഇഷാക് ദാര്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 2019 ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ വ്യാപാര ബന്ധത്തിനും പൂട്ട് വീണത്.…
മോസ്‌കോ ഭീകരാക്രമണം; യുക്രൈന് പങ്കുണ്ടെന്ന പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക
റഷ്യയിലെ മോസ്‌കോ ഭീകരാക്രമണത്തില്‍ യുക്രൈന് പങ്കുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസിന് മാത്രമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. തങ്ങള്‍ക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തങ്ങള്‍ക്ക് മേല്‍ കുറ്റം കെട്ടിവയ്ക്കാന്‍ റഷ്യ മനപൂര്‍വം…