• Wed. Dec 18th, 2024

World

  • Home
  • കുവൈറ്റ് ദുരന്തം ; മരിച്ചവരുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലിയും രവിപിള്ളയും

കുവൈറ്റ് ദുരന്തം ; മരിച്ചവരുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലിയും രവിപിള്ളയും

തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം രവിപിളളയും നല്‍കും. ഇവര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ…

കുവൈത്ത് ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി: വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍

ഡല്‍ഹി: കുവൈത്ത് ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ പരിശോധന ഫലം ലഭിച്ചതിന് ശേഷമേ നാട്ടിലെത്തിക്കാനാകൂയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി. കുവൈത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിച്ച്…

കുവൈത്തിലെ തീപിടിത്തം നടന്ന ഫ്ളാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം; മൃതദേഹം തിരിച്ചറിഞ്ഞെന്ന് നാട്ടിലറിയിച്ച് സുഹൃത്ത്

തൃശൂര്‍: കുവൈത്തിലെ തീപിടിത്തം നടന്ന ഫ്ളാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് ബിനോയിയുടെ സുഹൃത്ത് ബെന്‍…

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രണ്ട് ദിവസമെടുക്കും, 9 ഇന്ത്യക്കാരുടെ നില ഗുരുതരം: നോര്‍ക്ക

തിരുവനന്തപുരം: കുവൈത്തിലെ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നു നോര്‍ക്ക. കുവൈത്ത് സര്‍ക്കാര്‍ പരമാവധി സഹകരണം നല്‍കുന്നുണ്ട്. തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 49 പേരാണു മരിച്ചത്. മരിച്ചവരില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്…

കുവൈത്തിലെ വന്‍തീപിടിത്തം; ലോക കേരളസഭ ഉദ്ഘാടനം ഒഴിവാക്കി

തിരുവനന്തപുരം; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ നാളത്തെ പരിപാടികൾ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്. ജൂൺ 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.…

അനധികൃതമായി തോക്ക് കൈവശം വെക്കൽ; ജോ ബൈഡന്റെ മകൻ ഹണ്ടർ കുറ്റക്കാരൻ, 25 വർഷം തടവ്

ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. തോക്ക് വാങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. അസോസിയേറ്റഡ് പ്രസിൻ്റെ…

ഗാസ യുദ്ധത്തിൽ പ്രതിഷേധം; വൈറ്റ് ഹൗസിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി

വാഷിംഗ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധത്തോടുള്ള ബൈഡൻ നയങ്ങളിൽ വൈറ്റ് ഹൗസിന് മുൻപിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ. ഇസ്രായേലിന്റെ പ്രതീകമായി പലരും കെഫിയകളും ചുവന്ന വസ്ത്രങ്ങളും ധരിച്ചു. ഗസയിലെ യുദ്ധത്തോടുള്ള സമീപനം മാറ്റണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ വൈറ്റ് ഹൗസിന്…

വൈറലായി സ്‌പേസ് സ്റ്റേഷനിലെ സുനിതാ വില്ല്യംസിന്റെ ഡാന്‍സ്; സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി ഡോക്ക് ചെയ്തു

ഫ്ലോറിഡ: സ്റ്റാര്‍ലൈനര്‍ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) സുരക്ഷിതമായി ഡോക്ക് ചെയ്തതോടെ വൈറലായി സുനിതയുടെ ഡാന്‍സ് ദൃശ്യങ്ങള്‍. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറിനുമാണ് ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തത്. ബഹിരാകാശ നിലയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ്…

റഹീമിന്റെ മോചനം; അനുരഞ്ജന കരാർ ഒപ്പുവച്ചു

സൗദി അറേബ്യ: പതിനെട്ട് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരഞ്ജന കരാർ ഒപ്പുവച്ചു. ഇന്ത്യൻ എംബസി വഴി നൽകിയ 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി. ഗവർണറേറ്റിന്റെ നിർദ്ദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ്…

ഇസ്രായേലിനെ ബഹിഷ്‌കരിച്ച് അമേരിക്കന്‍ നഗരം; ബഹിഷ്‌കരണ വിഭജന ഉപരോധ പ്രമേയം പാസാക്കി

വാഷിങ്ടണ്‍: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയ്‌ക്കെതിരേ ഇസ്രായേലിനെ ബഹിഷ്‌കരിച്ച് യു.എസ് നഗരമായ ഹാംട്രാക്. കഴിഞ്ഞ ദിവസമാണ് ഹാംട്രാക് ഇസ്രായേലിനെതിരെ ബഹിഷ്‌കരണ വിഭജന ഉപരോധ പ്രമേയം (ബി.ഡി.എസ് ) പാസാക്കിയത്. ഇസ്രായേലി കമ്പനികളില്‍ നിന്നും ഇസ്രായേലിനെ പിന്തുണക്കുന്ന കമ്പനികളില്‍ നിന്നും സാധനങ്ങളും സേവനങ്ങളും…

You cannot copy content of this page