ബൈക്കപകടത്തില്‍ പരിക്കേറ്റ് രാത്രി മുഴുവന്‍ ഓടയില്‍, ആരുമറിഞ്ഞില്ല; യുവാവ് മരിച്ച നിലയില്‍
പുതുപ്പള്ളി: ചാലുങ്കല്‍പടിക്കു സമീപം യുവാവിനെ ബൈക്കപകടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു മരിച്ചത്. രാത്രി മുഴുവന്‍ യുവാവ് പരിക്കേറ്റ് ഓടയില്‍ കിടന്നു. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം…
‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന്…’; വിവാദ പോസ്റ്റില്‍ നടപടിക്ക് സാധ്യത,ഇന്ന് കമ്മിറ്റി ചേരും
പത്തനംത്തിട്ട: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി ഉണ്ടായേക്കും. തോമസ് ഐസകിന്‍റെ സ്ഥാനാർഥിത്വം പരിഹസിച്ചുള്ള പോസ്റ്റും തുടർന്നുള്ള വിവാദങ്ങളും ചർച്ച ചെയ്യാൻ ഇന്ന് ഏരിയ കമ്മിറ്റി യോഗം ചേരും. രാജു എബ്രഹാമിനെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് സൂചിപ്പിക്കുന്ന…
ജാവഡേക്കർ ഇപി ജയരാജൻ ചർച്ചയുടെ പാക്കേജിന്റെ ഭാഗമാണ് തൃശൂരെന്ന് ദല്ലാള്‍ നന്ദകുമാർ
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്റെ ഭാഗമെന്ന് ദല്ലാള്‍ നന്ദകുമാർ. ജാവഡേക്കർ കേരളത്തിലെത്തി ഇപി ജയരാജനുമായി നടത്തിയ ചർച്ചയുടെ പാക്കേജിന്റെ ഭാഗമാണ് തൃശൂർ. 2024ൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വന്നാൽ ലാവ്‌ലിൻ കേസ് ഇല്ലാതാകും, പിണറായി…
എന്താണ് സംഭവിച്ചത്? കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോല്‍വി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. തോല്‍വി ?ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി…
കടുത്ത മത്സരം നടന്നു, തിരുവന്തപുരത്ത് രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താന്‍ മത്സരിച്ചത്; പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്നത് കടുത്ത മത്സരമായിരുന്നു, രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താന്‍ മത്സരിച്ചതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇന്ത്യ സഖ്യത്തില്‍ വരുന്ന പാര്‍ട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്. അത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല.…
വര്‍ഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാന്‍ കെല്പുള്ള പ്രതിപക്ഷത്തെയുണ്ടാക്കി, രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍; ആനി രാജ
കല്പറ്റ: രാജ്യം കൈയടക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാന്‍ കെല്പുള്ള പ്രതിപക്ഷത്തെ നല്‍കിയ തിരഞ്ഞെടുപ്പാണ് നടനന്നതെന്ന് വയനാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ആനി രാജ. ഒരു മണ്ഡലത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് എങ്ങനെ മുന്നേറ്റമുണ്ടാക്കി എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അത് പരിശോധിക്കുമെന്നു…
അവസാന നിമിഷം ആറ്റിങ്ങലും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്, ആവേശപ്പോരാട്ടത്തില്‍ അടൂര്‍ പ്രകാശ് ജയത്തിലേക്ക് ! അന്ന് ആലപ്പുഴ, ഇന്ന് ആലത്തൂര്‍; വീണ്ടും കനലൊരു തരിയായി മാറി എല്‍ഡിഎഫ്
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 1708 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ഇനി അവശേഷിക്കുന്നത് ഇനി അല്‍പസമയം മാത്രം. കടുത്ത പോരാട്ടമാണ് അടൂര്‍ പ്രകാശിന് നേരിടേണ്ടി വന്നത്. ഇടതുസ്ഥാനാര്‍ത്ഥി വി. ജോയിയും…
കണ്ണൂര്‍ ഉറപ്പിച്ച് കെ സുധാകരൻ: മുഖ്യമന്ത്രിയുടെയും എംവി ഗോവിന്ദന്റെയും മണ്ഡലങ്ങളിൽ ഭൂരിപക്ഷം
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത് കോട്ടകളിൽ വിള്ളൽ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ ഭൂരിപക്ഷം നേടി. ധര്‍മ്മടത്ത്…
ചിരി മായാതെ മടങ്ങൂ ടീച്ചര്‍, മരിച്ചതും തോറ്റതുമായ മനുഷ്യരെ ചേര്‍ത്തു പിടിച്ച നാടാണിത്: കെ കെ രമ
വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിനിടെ ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ കെ ശൈലജയെ പരാമര്‍ശിച്ചുകൊണ്ടാണ് രമയുടെ പോസ്റ്റ്. ചിരി മായാതെ മടങ്ങൂ…
തൃശൂർ എടുക്കാൻ സുരേഷ് ഗോപി, വന്‍ ലീഡുമായി മുന്നില്‍ത്തന്നെ; കെ മുരളീധരന്‍ മൂന്നാം സ്ഥാനത്ത്
കൊച്ചി: ‘തൃശൂർ ഞാനിങ്ങേടുക്കുവാ.. എനിക്കതു വേണം’, ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ആവശ്യം തൃശൂരിലെ ജനം അംഗീകരിച്ച മട്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്ക് അടുക്കുകയാണ്. സുരേഷ് ഗോപിയുടെ ലീഡ് നില 37766 കടന്നു. തുടക്കത്തിൽ…