കേരളത്തില്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വേനല്‍ മഴയ്ക്ക് സാധ്യത. നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാംകുളം, ഇടുക്കി, തൃശ്ശൂര്‍,…
ഡോ.ഷഹ്നയുടെ മരണം; ഡോ.റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
തിരുവനന്തപുരം: ഡോ.ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പിജി പഠനത്തിന് പുനഃപ്രവേശനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. തിരുവനന്തപുരം മെഡി. കോളജ് പ്രിന്‍സിപ്പലിന്റെ…
രാജീവ് ചന്ദ്രശേഖറിനോടപ്പമുള്ള വ്യാജ ഫോട്ടോ; ഇ പിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം…
താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല;സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി
തൃശ്ശൂര്‍: സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ ഗോപി ആശാന്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി…
‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’;കെ മുരളീധരന്‍
തൃശൂര്‍: തൃശൂരിലെ ലോക്‌സഭ മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണരീതികളെ വിമര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ചില പോസ്റ്ററുകള്‍ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഇടതു സ്ഥാനാര്‍ഥി തൃശൂര്‍ കാണുന്നതിന് മുന്‍പ് തൃശൂര്‍ കണ്ട ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.…
ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ നഴ്‌സുമാരുടെ പ്രതിഷേധം. നഴ്‌സുമാര്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങളും രോഗികളും; ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍
ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ പ്രതിഷേധവുമായി നഴ്‌സുമാരുടെ സംഘടന. ജനകീയ ഡോക്ടര്‍ എന്ന വിശേഷണമുള്ള പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എന്‍.എയാണ് രംഗത്ത് വന്നത്. ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറെ കയ്യേറ്റം ചെയ്തുവെന്നും ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ്…
കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; നില അതീവ ഗുരുതരം
കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിൻ്റെ ഭാഗത്തും വെട്ടേറ്റ ഇയാളുടെ ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങുന്നതിനിടെയാണ് സംഭവം. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ…
പേരാമ്പ്ര അനു വധക്കേസ്; പ്രതി മുജീബ് റഹ്മാനെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
പേരാമ്പ്ര അനുവധക്കേസ് പ്രതി മുജീബ് റഹ്മാനെ 4 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് അപേക്ഷ നല്‍കിയിരുന്നു. വാളൂരില്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) കൊലപ്പെടുത്തിയ കൊണ്ടോട്ടി കാവുങ്ങല്‍…
അനു കൊലപാതക കേസ്; പ്രതി മുജീബിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും
പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന് സമീപമായിരിക്കും തെളിവെടുപ്പ്. പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ചതായിരുന്നു. ഇന്നലെ അവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ…
കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശപ്രകാരമുള്ള കേന്ദ്ര-സംസ്ഥാന ചർച്ചയ്ക്കു ശേഷമാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം അനുസരിച്ചാണ് കേന്ദ്ര സർക്കാരും…