• Tue. Dec 24th, 2024

Kerala

  • Home
  • ‘കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുത്’; കെ രാധാകൃഷ്ണന്‍

‘കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുത്’; കെ രാധാകൃഷ്ണന്‍

തൃശ്ശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ആര്‍എല്‍വി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ അധിക്ഷേപം അപലപനീയമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി…

നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല; വിമര്‍ശനവുമായിവി ഡി സതീശന്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍. നിറമല്ല കലയാണ് പ്രധാനം. മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല. നിറത്തിന്റെയും ജാതിയുടേയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്‌കാരവും മരിക്കുന്നുവെന്നാണ് വി ഡി സതീശന്‍…

മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭയാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍;ആര്‍ ബിന്ദു

ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര്‍ ബിന്ദു.’പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവര്‍ എന്തും പറയട്ടെ’. മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ ആര്‍ എല്‍ വിയെന്നും ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്റ്…

കറുത്ത കുട്ടികള്‍ ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയും; അധിക്ഷേപം തൂടര്‍ന്ന് നര്‍ത്തകി സത്യഭാമ

തൃശൂര്‍: താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും നര്‍ത്തകി കലാമണ്ഡലം സത്യഭാമ. കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും സത്യഭാമ പറഞ്ഞു. വംശീയ, ജാതിയധിക്ഷേപം മാധ്യമങ്ങളോട്…

തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതി;വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതിയെന്ന് നടന്‍ പറഞ്ഞു. ഈ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ മുഖത്തും ശരീരത്തിലും…

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം: പരാതി നല്‍കാം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍…

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’; ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവന്‍കുട്ടി ഫോസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത്…

കോഴിക്കോട് എന്‍ഐടി രാത്രി കര്‍ഫ്യു: 12 മണി കഴിഞ്ഞാലും ഹോസ്റ്റലില്‍ കയറില്ലെന്ന് വിദ്യാര്‍ഥികള്‍, ക്യാമ്പസിൽ പ്രതിഷേധം

കോഴിക്കോട് എന്‍ഐടി ക്യാമ്പസിലെ രാത്രി കര്‍ഫ്യുവിന് എതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. പന്ത്രണ്ട് മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ കയറണമെന്ന സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം ആരംഭിച്ചു. ഒരു വര്‍ഷം മുന്‍പ് പിന്‍വലിച്ച നിയന്ത്രണമാണ് ഇപ്പോള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നും…

ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; അഞ്ചിൽ മൂന്നുപേർ കസ്റ്റഡിയിൽ

കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ മുഖ്യപ്രതി എന്ന് സംശയിക്കുന്ന ആള്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയാണ് കാരണമെന്നും കാട്ടാക്കട പോലീസ് വ്യക്തമാക്കി. അഞ്ചംഗ സംഘമാണ് വിഷ്ണുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഘത്തിലെ…

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിലുള്ള…

You cannot copy content of this page