• Tue. Dec 24th, 2024

Kerala

  • Home
  • ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ല, യുവാക്കള്‍ക്ക് അവസരം നല്‍കും; ശശി തരൂർ

ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ല, യുവാക്കള്‍ക്ക് അവസരം നല്‍കും; ശശി തരൂർ

രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡത്തില്‍ ഭാവിയില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഇനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് തരൂരിന്റെ നിലപാട്. പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് തരൂരിന്റെ പ്രതികരണം. ”എന്റെ കര്‍ത്തവ്യം ചെയ്തുവെന്ന് ഞാന്‍ കരുതുന്നു.…

അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കൊച്ചി; അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ജാതിക്ക ഉണക്കുന്ന ഡ്രയറിൽ നിന്ന് തീപിടിച്ചതെന്നാണ് സംശയം. ഒരാൾ പൊള്ളലുകളോടെ രക്ഷപ്പെട്ടു. പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ഭാര്യ, ഭർത്താവ്, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും മരണം…

പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. മുസ്ലീംങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍

എറണാകുളം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല എന്നും, അതിന്റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പില്‍ കിട്ടിയതെന്നും. ഇന്നലെകളില്‍ ഇടതുപക്ഷത്തെ സഹായിച്ച ഈഴവര്‍ ഇപ്പോള്‍ മാറി ചിന്തിച്ചു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീംങ്ങളെ…

സ്ത്രീയെ പുരുഷനാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ശസ്ത്രക്രിയകള്‍ വിജയിച്ചില്ല; 3,06,772 രൂപ നഷ്ടപരിഹാരം അനുവദിച്ചു

തിരുവനന്തപുരം: സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു. കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ…

സിപിഐഎം മുസ്ലീം പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കുന്നുവെന്ന്, കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: എല്ലാ മണ്ഡലങ്ങളിലും ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹമാസിന് വേണ്ടി വോട്ട് ചോദിച്ചുവെന്നും സിപിഐഎം മുസ്ലീം പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കേവലമായ വോട്ട് ഷിഫ്റ്റ് അല്ല.…

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ…

വി.കെ. ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ നല്‍കുമെന്ന് ബെറ്റ്; വാക്കു പാലിച്ച് സി.പി.എം. പ്രവര്‍ത്തകന്‍, 75283 രൂപ കൈമാറി

പാലക്കാട്: വി.കെ. ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വച്ച് നല്‍കുമെന്ന ബെറ്റ് വച്ച സി.പി.എം. പ്രവര്‍ത്തകന്‍ വാക്കുപാലിച്ചു. സി.പി.എം. പ്രവര്‍ത്തകന്‍ തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖാണ് ബെറ്റുവച്ച പണം നല്‍കിയത്. വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ…

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട് മരണം; മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയിൽപ്പെട്ട് അമൽരാജിനെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. തിരച്ചിൽ തുടർന്ന ഇന്ന് കൊല്ലം പോർട്ടിനുള്ളിൽ നിന്നാണ്…

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഒരാൾ വെന്തുമരിച്ചു

കോഴിക്കോട്∙ കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ…

ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല; ഷാഫിയുടെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്

വടകര: കണ്ണൂരിലെ പാനൂരില്‍ നിയുക്ത എംപി ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് ജനറല്‍…

You cannot copy content of this page