രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു, റായ്‌ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ്: ആനി രാജ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ അവര്‍,…
വയനാട് വിദ്യാർത്ഥിയെ മർദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
വയനാട്ടിൽ മൂലങ്കാവിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ – അക്കാഡമിക്സ് എ അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.…
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രധിഷേധം; നവോത്ഥാന സമിതിയിൽനിന്ന് ഹുസൈൻ മടവൂർ രാജിവച്ചു
കോഴിക്കോട്: വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രധിഷേധിച്ചുകൊണ്ട് കേരള നവോത്ഥാന സമിതിയിൽ നിന്ന് ഹുസൈൻ മടവൂർ രാജിവച്ചു. മുസ്‌ലിം സമുദായം സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് സമിതി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന്…
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ മരിച്ച നിലയില്‍
തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള…
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയേല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തു ധാര്‍ഷ്ട്യം. എന്നും ഇടത് പക്ഷത്ത്; ഡോ ഗീവര്‍ഗീസ് മാര്‍ കുറിലോസ്
തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ്. ”നേരത്തേ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ പറയാനുള്ളു. അതില്‍ കൂടുതലായോ കുറവായോ ഒന്നും പറയാനില്ല വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരണമില്ല.…
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പ്രവര്‍ത്തകനായി തുടരും; കെ മുരളീധരന്‍
കോഴിക്കോട്: തൃശൂരിലെ തോല്‍വി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തേ…
‘സിപിഐക്ക് അവകാശപ്പെട്ട സീറ്റ് ’; രാജ്യസഭാ സീറ്റിൽ കടുത്ത നിലപാടുമായി സിപിഐ
തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് പാർട്ടിക്ക് അർഹമായ സീറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭ സീറ്റ് ചർച്ചയിൽ കടുത്ത നിലപാടുമായി സിപിഐ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ഇല്ലെന്നും സീറ്റ് ഒരു കാരണവശാലും വിട്ടുതരില്ലെന്നും സിപിഐ വ്യക്തമാക്കി.…
തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു; നേതൃത്വത്തിന് പരാതിയുമായി ശശി തരൂർ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂര്‍. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും തരൂരിന്റെ…
തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ 20 പേർക്കെതിരെ കേസ്
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പ് തോൽവിയെച്ചൊല്ലിയുള്ള…
വയനാട്ടില്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം; മുഖത്തും നെഞ്ചിലും കത്രികകൊണ്ട് കുത്തി
കൽപറ്റ: മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരീനാഥിന് സഹപാഠികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്ക്. മുഖത്തും നെഞ്ചിലും കത്രികകൊണ്ട് കുത്തുകയായിരുന്നു. ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം എന്താണെെന്ന് വ്യക്തമല്ല. ശബരീനാഥ് മൂലങ്കാവ് സ്കൂളിൽ പുതുതായി ചേർന്ന വിദ്യാർഥിയാണെന്നാണ് വിവരം.…