സുഹൃത്തുക്കൾ നൽകിയ മദ്യം കുടിച്ചില്ല; യുവാവിനെ ടെറസിൽ നിന്നും തള്ളിയിട്ടു; മൂന്ന് പേർ അറസ്റ്റിൽ
ലക്‌നൗ: സുഹൃത്തുകകൾ നൽകിയ മദ്യം കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവിനെ വീടിന്റെ ടെറസിൽ നിന്നും തള്ളിയിട്ടു. ലക്‌നൗവിലെ രൂപൂർ ഖദ്ര സ്വദേശിയായ രൺജീത്ത് സിംഗ് എന്നയാൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രൺജീത്തിന്റെ…
പായലിന്റെ നേട്ടം രാജ്യത്തിന് അഭിമാനമാണെങ്കില്‍ കേസ് പിന്‍വലിക്കേണ്ടതല്ലേ? നരേന്ദ്ര മോദിയോട് തരൂര്‍
ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ അവാർഡ് നേടിയ പായല്‍ കപാഡിയയെ അഭിനന്ദിച്ച നരേന്ദ്ര മോദിക്കെതിരെ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പായല്‍ കപാഡിയയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരായ കേസ് ഉടന്‍തന്നെ പിന്‍വലിക്കേണ്ടതല്ലേ എന്നാണ് മോദിയോടുള്ള…
ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി മൂന്ന് ലക്ഷം
പൂനെ: പത്തിയേഴുകാരനോടിച്ച കാറിടിച്ച് രണ്ട് പേര് മറിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തല്‍. പ്രതിക്ക് അനുകൂലമായി വ്യാജറിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് മൂന്ന് ലക്ഷം രൂപ കൈക്കൂലി ലഭിച്ചിരുന്നതായാണ് വിവരം. ആശുപത്രിയിലെ പ്യൂണായ അതുല്‍ ഖട്ട്കാംബ്ലെ ഇടനിലക്കാരനായി നിന്ന് 17 കാരന്റെ…
പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; 16 ബി.ജെ.പി സ്ഥാനാർഥികളുടെയും മന്ത്രിമാരുടെയും വീടുകൾ വളയും
ചണ്ഡീഗഡ്: സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം കടുപ്പിച്ച് കർഷകർ. ചൊവ്വാഴ്ച പഞ്ചാബിലെ 16 ബി.ജെ.പി സ്ഥാനാർഥികളുടെയും ഹരിയാനയിലെ മന്ത്രിമാരുടെയും വീടുകൾ വളയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമാധാനപരമായ രീതിയിലായിരിക്കും ധർണ നടത്തുക.…
വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്. ‘കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലിംലീഗിന്റേത്’; നരേന്ദ്ര മോഡി
ഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീംലീഗിന്റേത് എന്ന് പ്രധാനമാന്തി നരേന്ദ്ര മോദി. ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് മോദി പറഞ്ഞു. എസ്‌സി എസ്ടിയേയും ഒബിസിയേയും പ്രതിപക്ഷം കൊള്ളയടിക്കുന്നു. വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്.…
ഡല്‍ഹിയില്‍ ഇന്‍ഡിഗോ എക്സ്പ്രസിന് ബോംബ് ഭീഷണി
ഡല്‍ഹി: ഇന്‍ഡിഗോ എക്സ്പ്രസിന് ബോംബ് ഭീഷണി. ഡല്‍ഹി-വാരാണസി ഇന്‍ഡിഗോ എക്സ്പ്രസിനാണ് ബോംബ് ഭീഷണി. രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന്‍ യാത്രക്കാരെയും മാറ്റി ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തില്‍…
രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലവാരം ഇടിഞ്ഞു; അമിത് ഷാ
ഡല്‍ഹി: കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ പെരുമാറ്റരീതിയില്‍ മാറ്റം വന്നെന്നും രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പാര്‍ലമെന്റില്‍ പ്രതിപക്ഷവും ഭരണപക്ഷവും…
ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍
ഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍ എംപി. സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം. സ്വാതി പരുക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍…
ആഡംബര കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം; കൃത്രിമം കാണിച്ച ഡോക്ടര്‍മാര്‍ അറസ്റ്റില്‍
പൂനെ: പതിനേഴുകാരനോടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ രക്തപരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച ഫൊറന്‍സിക് ലാബ് മേധാവിയടക്കം രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പുണെ സാസൂണിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫൊറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവ്റെ, ഡോ. ശ്രീഹരി…
റെമാൽ ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ കരതൊട്ടു; ഒരു ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ
കൊല്‍ക്കത്ത: റെമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴുപ്പിച്ചു. ബംഗാളിലെ തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത…