രാജസ്ഥാനില്‍ പ്രസാദം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
ജയ്പൂര്‍: രാജസ്ഥാനില്‍ പ്രസാദം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉദയ്പൂരിലാണ് സംഭവം. ഏകാദശി വ്രതം അനുഷ്ഠിച്ചവര്‍ക്ക് നല്‍കാനായി ഉണ്ടാക്കിയ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസാദം കഴിച്ചതിന് ശേഷം നിരവധി ആളുകള്‍ക്ക് ദേഹാസ്വസ്ത്യം…
പൂണെ കാര്‍ അപകട ദിവസം താന്‍ മദ്യപിച്ചിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കൗമാരക്കാരന്‍
പുണെ: കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് പൂണെയില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്ന് 17 വയസുകാരന്‍ പൊലീസിനോട് പറഞ്ഞു. അപകട ദിവസം മദ്യപിച്ചാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൗമാരക്കാരനെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ്തന്നെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്…
പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണില്ല; ഇന്ത്യാസഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹി: പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണു കമ്മിഷൻ. പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എക്സിറ്റ് പോളുകൾ…
ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലിയിൽ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെയും…
‘ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി’; മദ്രാസ് ഹൈക്കോടതി
ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാൽ അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി…
കാർഷിക ആവശ്യം; തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോയി തുടങ്ങി
ഇടുക്കി: കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി. ഇത് തമിഴ്‌നാടിൻറെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാണ്. സെക്കന്റിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. 119.15 അടിക്ക്…
ഉഷ്‌ണതരംഗം; ഉത്തർപ്രദേശിൽ മരിച്ചത് 33 പോളിംഗ് ജീവനക്കാർ
ഡൽഹി: പോളിംഗ് ജോലിക്കിടെ ഉത്തർപ്രദേശിലെ ഉഷ്ണതരംഗത്തിൽ 33 മരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ ഏഴാം ഘട്ടത്തിലാണ് ചൂടിനെ തുടർന്ന് 33 പോളിംഗ് ഉദ്യോഗസ്ഥർ മരിച്ചത്. ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ അറിയിച്ചതാണിത്. ഹോം ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ, പോളിംഗ് ഉദ്യോഗസ്ഥർ…
ഇതെല്ലാം മനശാസ്ത്രപരമായ കളികൾ; ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടുമെന്ന് കോൺഗ്രസ്
ഡൽഹി; എൻഡിഎയ്ക്ക് വൻവിജയം പ്രവചിച്ച എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്. ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു. എക്സിറ്റ് പോളുകൾ ക്രമീകരിച്ചത് ജൂൺ 4-ന് എക്സിറ്റ് ആകാൻ പോകുന്ന വ്യക്തിയാണ്. ഇതെല്ലാം…
ലൈംഗിക പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണ വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍
ബംഗളൂരു: ബലാത്സംഗക്കേസിലെ പ്രതിയും സസ്‌പെന്‍ഷനിലായ ജനതാദള്‍ നേതാവുമായ പ്രജ്വല്‍ രേവണ്ണ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശ്രേയസ് പട്ടേലിനെതിരെ വന്‍ വിജയം നേടുമെന്നാണ് പുറത്തുവന്ന എക്‌സിറ്റുപോളുകള്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രജ്വല്‍…
തിരുവള്ളുവര്‍ക്ക് ആദരമര്‍പ്പിച്ചു; കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
തിരുവനന്തപുരം: കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലേക്ക് തിരിച്ചു. അതീവസുരക്ഷയിലാണ് മോദിയുടെ മടക്കം. തിരുവള്ളുവരുടെ പ്രതിമയില്‍ ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും…