ഇ.ഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി ഹൈക്കോടതിയില്‍; നീക്കം ഒമ്പതാം സമന്‍സിന് പിന്നാലെ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) എല്ലാ സമന്‍സുകള്‍ക്കെതിരെയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്കെതിരെയാണ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി…
‘തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു’. തമിഴ് ജനതയോട് മാപ്പ് ചോദിച്ച് ശോഭ കരന്ദലജെ; കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശം പിന്‍വലിച്ചില്ല
വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ് ജനതയോട് മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. ‘എന്റെ തമിഴ് സഹോദരി സഹോദരന്മാരോട്’ എന്ന് അഭിസംബോധന ചെയ്യുന്ന ട്വീറ്റിലൂടെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത്. അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണമില്ല. ‘പരാമര്‍ശങ്ങള്‍ പലരെയും വേദനിപ്പിച്ചു.…
മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരം; സിബിഐ കേസെടുത്ത് അന്വേഷിക്കണമെന്ന് ലോക്പാല്‍
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ലോക്പാല്‍. പാര്‍ലമെന്റിലെ ചോദ്യത്തിന് കോഴ ആരോപണത്തിലാണ് അഴിമതി വിരുദ്ധ നിരീക്ഷകരായ ലോക്പാലിന്റെ ഇടപെടല്‍. മൊയ്ത്രയ്ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളിലും’ പരിശോധിക്കാനും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുമാണ്…
റായ്‌ബെറേലിയില്‍ പ്രിയങ്ക ഗാന്ധി ഇറങ്ങിയേക്കും;കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്
ഡല്‍ഹി: കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.പ്രധാനമായും കര്‍ണാടക, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി രൂപം നല്‍കിയിരിക്കുന്നത്.റായ്‌ബെറേലിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ…
‘പതഞ്ജലി’യുടെ പരസ്യക്കേസ്; ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി
‘പതഞ്ജലി’യുടെ പരസ്യക്കേസില്‍ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉത്തരവ്. പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍…
യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നില്‍ കോവിഡ് വാക്സീൻ അല്ല: ഐസിഎംആര്‍ പഠനം
ഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരത്തിലുള്ള മരണസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.യുവാക്കള്‍ക്കിടയില്‍ മരണം വർധിക്കുന്നത് കോവിഡ്…
കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശപ്രകാരമുള്ള കേന്ദ്ര-സംസ്ഥാന ചർച്ചയ്ക്കു ശേഷമാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം അനുസരിച്ചാണ് കേന്ദ്ര സർക്കാരും…
അടുത്ത നൂറ് ദിവസം നിര്‍ണായകം’; ബിജെപി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് തന്ത്രം വിശദീകരിച്ച് നരേന്ദ്രമോദി
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘അടുത്ത…