• Tue. Dec 24th, 2024

India

  • Home
  • ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മധ്യപ്രദേശ്: ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. എറണാകുളം സ്വദേശിയായ ദീപക് എന്ന സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് സംശയം. സുഹൃത്ത് ദീപക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയില്‍ ദീപക് ആശുപത്രിയില്‍…

എഐ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെട്ടേക്കും; മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ…

കെ.അണ്ണാമലൈക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിഎംകെ

ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ഥി കെ.അണ്ണാമലൈക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടര്‍മാര്‍ക്കായി ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതായാണ് അണ്ണാമലൈക്കെതിരായ പരാതി. ടൂര്‍ണമെന്റിന്റെ അറിയിപ്പില്‍ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവില്‍…

ആദ്യമായല്ല രാജീവ് ചന്ദ്രശേഖര്‍ വ്യാജ സത്യവാങ്മൂലം സമര്‍പിക്കുന്നത്; സുപ്രിംകോടതി അഭിഭാഷക അവ്‌നി ബന്‍സല്‍ സംസാരിക്കുന്നു

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. വലിയ രീതിയില്‍ ജനപിന്തുണയുള്ള നേതാക്കളെയാണ് ഭരണ,പ്രതിപക്ഷ, പാര്‍ട്ടികള്‍ ഇത്തവണയും തലസ്ഥാന നഗരിയില്‍ ജനവിധി തേടുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ബിജെപിക്ക് ഒരൊറ്റ താമര പോലും…

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്

ലണ്ടന്‍ : കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനക്കായി എടുത്തിരിക്കുന്നത്.…

2021 ല്‍ മന്ത്രി പി രാജീവും പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പണം നല്കിയിട്ടുണ്ടെന്നും സാബു; ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്

കൊച്ചി: ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. ബുദ്ധിമുട്ടില്‍ സഹായിച്ചവര്‍ക്കാണ് താന്‍ 25 കോടി സമ്മാനമായി നല്‍കിയതെന്ന് ട്വന്റി 20 പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബ് പ്രതികരിച്ചു. 2021 ല്‍ മന്ത്രി…

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസാണെന്ന വിവാദ പരാമര്‍ശവുമായി കങ്കണ റണൗട്ട്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന പരാമര്‍ശവുമായി നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ടൈംസ് നൗ നടത്തിയ ഒരു പരിപാടിക്കിടയിലാണ് കങ്കണയുടെ വിവാദ പരാമര്‍ശം. ‘ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ…

‘ജാതി സെൻസസ്, സ്ത്രീ ശാക്തീകരണം, തൊഴിൽ’; കോൺഗ്രസിൻ്റെ പ്രകടന പത്രിക പുറത്തിറക്കി

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. നീതിയുടെ അഞ്ച് തൂണുകള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്കുള്ള പണമിടപാടുകള്‍, തൊഴിലവസരങ്ങള്‍, ജാതി സെന്‍സസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ‘പാഞ്ച് ന്യായ്’ അഥവാ നീതിയുടെ…

മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; ജയിലില്‍ നിന്ന് ഭാര്യ വഴി എംല്‍എമാര്‍ക്ക് സന്ദേശം കൈമാറി കെജ്രിവാള്‍

ഡല്‍ഹി: ജയിലില്‍ നിന്ന് ഭാര്യ വഴി എംല്‍എമാര്‍ക്ക് സന്ദേശം കൈമാറി കെജ്രിവാള്‍. എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കെജ്രവാളിന്റെ നിര്‍ദ്ദേശം. മദ്യനയക്കേസിലെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ഭാര്യ സുനിത…

മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നു. അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തുടരന്വേഷണം. മൂന്നു പേരുടെയും കോൾ ലിസ്റ്റ് പരിശോധിക്കും. കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ…

You cannot copy content of this page