• Sun. Jan 5th, 2025

India

  • Home
  • പ്രധാനമന്ത്രിയുടെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രിയുടെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവാദ പരാമശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍…

‘താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണ് തീരുമാനം’. ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടന്‍ പ്രകാശ് രാജ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടന്‍ പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണ് തീരുമാനം എന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകാശ് രാജ്…

ഇത് അസാധാരണമായ കേസ്, ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി

ഡല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പെണ്‍കുട്ടിക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി. 30 ആഴ്ചത്തെ ദൈര്‍ഘ്യമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. ഇന്ത്യന്‍ നിയമപ്രകാരം 24 ആഴ്ച പിന്നിട്ടതിന് ശേഷം…

ഡീപ്പ് ഫേക്ക് വീഡിയോ; പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികള്‍ക്ക് വോട്ടഭ്യര്‍ഥിക്കുന്നതായി നടന്‍മാരുടെ ഡീപ് ഫെയ്ക്ക് വീഡിയോകള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. നേരത്തെ നടന്‍ ആമിര്‍ ഖാനും സമാന പരാതി നല്‍കിയിരുന്നു. കഴിഞ്ഞ പതിനാലാം…

അരവിന്ദ് കെജ്‌രിവാളിനായി ഡൽഹി ഹൈക്കോടതിയിൽ ‘അസാധാരണ ജാമ്യാപേക്ഷ’; ഹർജിക്കാരന് 75,000 രൂപ പിഴ ചുമത്തി കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെയോ വിചാരണകള്‍ പൂര്‍ത്തിയാകുന്നതുവരെയോ നിലവിലുള്ള എല്ലാ ക്രിമിനല്‍ കേസുകളിലും ‘അസാധാരണമായ ഇടക്കാല ജാമ്യം’ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി (ജകഘ) തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളി. കെജ്രിവാളിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റയും…

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മെക്സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം 65,960 പേരാണ് കഴിഞ്ഞ…

ലോക്സഭാ തിരഞ്ഞെടുപ്പ്; പോളിംഗ് ശതമാനത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 21 സംസ്ഥാനങ്ങളില്‍ 19 ഇടത്തും…

സെറിലാക്കിലെ അമിത പഞ്ചസാര: നെസ്ലെ പ്രതിനിധികളോട് വിശദീകരണം തേടും

ഡല്‍ഹി: നെസ്ലെ ബേബി ഫുഡില്‍ അമിത പഞ്ചസാരയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഒഫ് ഇന്ത്യ നെസ്ലെയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും. എഫ്.എസ്.എസ്.എ.ഐയുടെ ശാസ്ത്രീയ പാനലിന് മുന്നിലാകും കമ്പനി പ്രതിനിധികള്‍ ഹാജരാവുക. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചാണ്…

‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. ‘കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് നിങ്ങളുടെ സ്വത്ത് നല്‍കുമോ?’: മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. ഇതിനിടെ മോദിയുടെ…

‘ശാരീരികമായി സുഖമില്ല’; രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി

റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്. ശാരീരികമായി സുഖമില്ലാത്തതിനാലാണ് രാഹുല്‍ പങ്കെടുത്താത്തത്…

You cannot copy content of this page