• Tue. Jan 7th, 2025

India

  • Home
  • ഇളയരാജ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ല; മദ്രാസ് ഹൈക്കോടതി

ഇളയരാജ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ല; മദ്രാസ് ഹൈക്കോടതി

ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാല്‍ ഗാനരചയിതാവ് അടക്കമുള്ളവര്‍ക്ക്…

ജെഡിയു യുവ നേതാവ് അജ്ഞാത വെടിയേറ്റ് മരിച്ചു; ആക്രമണം കുടുംബത്തോടൊപ്പം മടങ്ങവേ

ബീഹാറിലെ ജനതാദൾ യുണൈറ്റഡിൻ്റെ (ജെഡിയു) യുവ നേതാവ് സൗരഭ് കുമാർ പട്‌നയിൽ ബുധനാഴ്ച രാത്രി അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ചതായി പോലീസ് ഇന്ത്യ ടുഡേയോട് പറഞ്ഞു. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭ് കുമാറിന് നേരെ രാത്രി…

സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും; യുവാവിനെ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നു

ബരാബങ്കി: സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും അവരുടെ സഹോദരന്മാരും ചേർന്ന് മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.…

കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെങ്കിലും എന്റെ സംസ്‌കാര ചടങ്ങിനെങ്കിലും എത്തണം; വികാരാധീനനായി ഖാര്‍ഖെ

കലബുറുഗി: കര്‍ണ്ണാടക കലബുറുഗി ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വികാരാതീധനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കിലും എന്റെ സംസ്‌കാരത്തിനെങ്കിലും പങ്കെടുക്കണമെന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. ‘കര്‍ണാടകയിലെ കലബുറഗിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കിലും,…

തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

മുംബൈ: തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയില്‍ എത്തിയത്. ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയാണ്…

യോഗി ആദിത്യനാഥ് അറിയാന്‍, നടന്‍ രവി കിഷന്‍ എന്റെ അച്ഛന്‍. ഡിഎന്‍എ ടെസ്റ്റിന് തയ്യാര്‍; യുവനടി ഷിന്നോവ

ബിജെപി എംപിയും ബോളിവുഡ് നടനുമായ രവി കിഷന്‍ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് താന്‍ തയ്യാറാണെന്നും യുവ നടി ഷിന്നോവ. കഴിഞ്ഞ ദിവസം ഷിന്നോവയുടെ അമ്മ അപര്‍ണ ആരോപണവുമായി രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നും പറഞ്ഞാണ്…

വിജയ്‌യെ അനുകരിച്ചതല്ല, എന്റെ കയ്യില്‍ വണ്ടിയില്ല സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ച് വിശാല്‍

തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തമിഴ് താരം വിശാല്‍ സൈക്കിളില്‍ എത്തിയതിന് നിരവധി ട്രോളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്നതിനെ വിശാല്‍ അനുകരിച്ചതാണ് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പലരും…

പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ കത്തയച്ചത് 17400ലധികം പേര്‍; മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 17400ലധികം പേര്‍. സന്നദ്ധ സംഘടനകളാണ് പൊതുജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.സംവിധാന്‍ ബച്ചാവോ നാഗരിക് അഭിയാന്‍ എന്ന സംഘടന അയച്ച കത്തില്‍ 17400ലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ…

ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ല; സുപ്രീം കോടതി

ഡല്‍ഹി: സിനിമയുടെ ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. അത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുളള ഹര്‍ജിയിലാണ് കോടതിയുടെ…

അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍നിന്ന് ഇന്‍സുലിന്‍ നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: പ്രമേഹം ഉയര്‍ന്നതോടെ അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍നിന്ന് ഇന്‍സുലിന്‍ നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി. എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍സുലിന്‍ നല്‍കിയത്. കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്‍സുലിന് നല്‍കുന്നത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ശുഭവാര്‍ത്തയെന്നും മന്ത്രി…

You cannot copy content of this page