• Thu. Jan 9th, 2025

India

  • Home
  • ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകും: രാഹുല്‍ ഗാന്ധി

ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകും: രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യാ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 50% സംവരണം ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മറാഠകള്‍ക്കും ധന്‍ഗറിനും മറ്റുള്ളവര്‍ക്കും സംവരണം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടാതെ ജാതി സെന്‍സസും സാമ്പത്തിക സര്‍വേയും നടത്തുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പുണെയില്‍…

“പ്രജ്വൽ തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം ചെയ്തു; വീഡിയോ ചിത്രീകരിച്ചു”; ഗുരുതര ആരോപണവുമായി പ്രവർത്തക

ജനതാദള്‍ (സെക്കുലര്‍) നേതാവും എന്‍ഡിഎയുടെ ഹാസന്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് കേസെടുത്തു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വലിനെതിരെ ഹാസനില്‍ നിന്നുള്ള…

റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു; അമിത് ഷായ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തെലങ്കാന കോണ്‍ഗ്രസ് ആണ് അമിത് ഷാക്കെതിരെ പരാതി നല്‍കിയത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്ക്കൊപ്പം ഡയസില്‍ കുട്ടികളെ കണ്ടെന്നും ഇത്…

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. രണ്ട് തവണ ലൈംഗിക…

“വയനാട്ടിൽ രാഹുൽ ഗാന്ധി പരാജയപ്പെടും; അമേഠിയിൽ നിന്നും റായ്ബറേലിയിലേക്ക് പേടിച്ചോടി”: പ്രധാനമന്ത്രി

ലോകസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാണെന്നും ഒരു അഭിപ്രായ വോട്ടെടുപ്പിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടിലും പരാജയപ്പെടുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനാലാണ് രാഹുല്‍ ഇപ്പോള്‍…

അപരസ്ഥാനാര്‍ത്ഥിത്വം; ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

ഡല്‍ഹി: രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പുകളില്‍ അപരസ്ഥാനാര്‍ത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. അപരസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പ് ഫലം പലപ്പോഴും അട്ടിമറിയ്ക്കുന്നുവെന്നും ഇതുവഴി ജനപിന്തുണയുള്ളവരെ തോല്‍പിക്കാന്‍ എതിര്‍ കക്ഷികള്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഗുരുതരമായ വിഷയമെന്ന…

അദാനി കമ്പനികള്‍ക്ക് സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാരണം കാണിക്കല്‍ നോട്ടീസ്. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെയോ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ്…

പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാത്സംഗ കേസ്; മറ്റൊരു യുവതികൂടി പരാതി നൽകി

ബെംഗളൂരു: കർണാടകയിൽ ഹസനിലെ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാൽസംഗക്കേസ്. പ്രജ്വൽ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നൽകി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുൻപാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പുതിയ…

‘രോഹിത് വെമുല ദളിതനല്ല, ആത്മഹത്യ അപമാനഭയം മൂലം’; കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകും. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പൊലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം…

സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി; പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…

You cannot copy content of this page