ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മര്‍ദനം; പൊലീസ് എഫ്‌ഐആറില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണും ആം ആദ്മി പാര്‍ട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാര്‍ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട എഫ്ആര്‍ രേഖയില്‍ ബിഭവിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. ഡല്‍ഹി…
‘ഗസയില്‍ റമദാന്‍ മാസമായിരുന്നു. ആ സമയത്ത് ഞാന്‍ തന്റെ പ്രത്യേക ദൂതനെ ഇസ്രായേലിലേക്ക് അയച്ചു’. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ഗസയിലും യുദ്ധം തടഞ്ഞെന്ന അവകാശ വാദവുമായി മോദി
ന്യൂഡൽഹി: ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണവും ബോംബിങ്ങും റമദാനിൽ താൻ തടഞ്ഞുവെന്ന അവകാശവാദവുമായി നരേന്ദ്ര മോദി. മാറി മാറി നടത്തിയ അവകാശവാദങ്ങളിലൂടെ ട്രോളന്മാർക്ക് ചിരിപ്പിക്കാൻ ഒരുപാട് അവസരങ്ങൾ ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ പൊട്ടിക്കലായാണ് ട്രോളൻമാർ ഇതിനെ ആഘോഷിക്കുന്നത്.…
സ്വാതി മലിവാളിനെ മർദ്ദിച്ച കേസ് ; അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിനെതിരെ കേസ് എടുത്ത് പോലീസ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിനെ മര്‍ദ്ദിച്ച കേസില്‍ കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമറിനെതിരെ കേസ് എടുത്ത് പോലീസ് . സ്വാതി മലിവാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പരാതി…
സ്വാതി മലിവാൾ കേസിൽ അരവിന്ദ് കേജ്രിവാളിൻ്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് നിർമ്മല സീതാരാമൻ
എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഡല്‍ഹി വനിതാ കമ്മിഷന്റെ (ഡിസിഡബ്ല്യു) മുന്‍ അദ്ധ്യക്ഷയായിരുന്ന മലിവാളിനോട് കാണിച്ച പെരുമാറ്റം ലജ്ജാകരമാണെന്ന് സീതാരാമന്‍ പറഞ്ഞു.…
പാകിസ്ഥാന്‍ വളകള്‍ ധരിക്കുന്നില്ലെങ്കില്‍ ഇന്ത്യ അത് ധരിപ്പിക്കും; കങ്കണ റണാവത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ അനുകൂല പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. പാകിസ്ഥാന്‍ വളകള്‍ ധരിക്കുന്നില്ലെങ്കില്‍ ഇന്ത്യ അത് ധരിപ്പിക്കുമെന്ന് മാണ്ഡി ബിജെപി സ്ഥാനാര്‍ത്ഥി വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു. പാക് അധീന കശ്മീരിന് മേലുള്ള അവകാശവാദം ഇന്ത്യ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന പ്രതിരോധ മന്ത്രി…
നവീൻ പട്‌നായിക്കിൻ്റെ ‘ആദ്യ ഉത്തരവ്’ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി; ബിജെഡി
ഒഡീഷയിൽ നവീൻ പട്‌നായിക് വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെഡി. പട്നായിക് ആറാം തവണയും ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഒഡീഷയിലെ 90 ശതമാനം ജനങ്ങൾക്ക് സൗജന്യ വൈദ്യുതി വിതരണമാണ് ആദ്യ ഉത്തരവെന്നും ബിജെഡിയുടെ മുതിർന്ന നേതാവും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത…
ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും ട്രൗസറും; മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബും ബുര്‍ഖയും നിരോധിച്ച് മുംബൈ ചെമ്പൂര്‍ കോളേജ്
മുംബൈ: മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജിൽ മുസ്‌ലിം പെൺകുട്ടികൾക്ക് ഹിജാബും ബുർഖയും ധരിക്കുന്നതിന് വിലക്ക്. ഈ മാസം ആദ്യമാണ് കോളേജ് അധികൃതർ വിദ്യാർഥികൾക്കായി പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചത്. ഇതിൽ മുസ്‌ലിം വിദ്യാർഥിനികൾക്ക് അവരുടെ മതപരമായ വസ്ത്രം ധരിക്കുന്നതിൽ വിലക്കുണ്ട്.…
കമല്‍ ഹാസന്‍ നടത്തുന്ന വിനോദ പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ നല്‍കുന്നുവെന്ന ആരോപണവുമായി ബിജെപി
ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ നടത്തുന്ന വിനോദ പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ നല്‍കുന്നുവെന്ന ആരോപണവുമായി ബിജെപി. കുമുത്തം യൂട്യൂബ് ചാനലില്‍ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട് പിടിച്ചാണ് ബിജെപി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി…
രാജ്യത്തെ എല്ലായിടത്തും ബിജെപി സര്‍ക്കാരിനെതിരെയാണ് ജനവികാരം. ഡല്‍ഹിയിലെ എല്ലാ സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്ന് സച്ചിന്‍ പൈലറ്റ്
ഡല്‍ഹി:രാജ്യതലസ്ഥാനത്തെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. മാറ്റത്തിന്റെ കാറ്റാണ് ഡല്‍ഹിയില്‍ വീശുന്നതെന്നും സച്ചിന്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും ബിജെപിയുടെ പ്രതിനിധികളെ ജനങ്ങള്‍ക്ക് മടുത്തുവെന്നും സച്ചിന്‍…
സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും
ഡല്‍ഹി: ആംആദ്മി എംപി സ്വാതി മാലിവാളിനെതിരെ അതിക്രമം നടന്നെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്നാണ് സ്വാതി ഉയര്‍ത്തുന്ന ആരോപണം. അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ തയ്യാറായില്ലെങ്കിലും എഎപി നേതാവ്…