വിഷുവിന് എല്ലായിടത്തും സിനിമ കാണാം; പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും
കൊച്ചി: ചര്‍ച്ചകള്‍ക്കൊടുവില്‍ പിവിആര്‍ തര്‍ക്കത്തിന് പരിഹാരമായി. ഓണ്‍ലൈന്‍ യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായതായി ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ വികാരം പിവിആര്‍ ഉള്‍ക്കൊണ്ടുവെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കൊച്ചി ഫോറം മാള്‍, കോഴിക്കോട് പിവി…
മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പിവിആറിന്റെ നിലപാടിനെതിരെ ഫെഫ്ക
കൊച്ചി: മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പിവിആറിന്റെ നിലപാടിനെതിരെ ഫെഫ്ക. പിവിആറിനെ ബഹിഷ്‌ക്കരിക്കാനാണ് ഫെഫ്കയുടെ തീരുമാനം. മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക യൂണിയന്‍. നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സംഘടന പറഞ്ഞു.…
ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്ന് ഹര്‍ജി; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു
കൊച്ചി: സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവ്. സബ് കോടതിയാണ് ഉത്തരവിട്ടത്.കലക്ഷനില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക്…
വിവാദം ഭയക്കുന്നു; ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത
കോഴിക്കോട്: വിവാദ സിനിമ ദ കേരള സ്റ്റോറി ഇന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. സിനിമാ പ്രദര്‍ശനം സംബന്ധിച്ച് കെസിവൈഎം രൂപതായോഗത്തിന് ശേഷം തീരുമാനമെടുക്കും. വൈകീട്ടാണ് യോഗം. വിവാദം ഒഴിവാക്കാന്‍ താമരശ്ശേരി രൂപത നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇന്ന് മുതല്‍ യൂണിറ്റ് അടിസ്ഥാനത്തില്‍…
ദി കേരള സ്റ്റോറി എസ്എന്‍ഡിപി കുടുംബയോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും: സംഗീത വിശ്വനാഥന്‍
വിവാദ സിനിമ ദി കേരള സ്റ്റോറി എസ്എന്‍ഡിപി കുടുംബയോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍. വനിത് സംഘങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് സംഗീത വിശ്വനാഥന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയാണ് സംഗീ വിശ്വനാഥന്‍. ലവ്…
ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെ എതിര്‍കക്ഷി…
‘പ്രണയ ബോധവത്ക്കരണം’; പള്ളികളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത
തൊടുപുഴ: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ ഇടുക്കി രൂപതയിലെ വിവിധ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചു. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ…
തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്രാഡ് പിറ്റ്, ബ്രാഡ് പിറ്റ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജലീന ജോളിയും; കേസ് തീര്‍പ്പാകാതെ തുടരുന്നു
ലോകമൊട്ടാകെ ഫാന്‍സുള്ള സിനിമാ താരങ്ങളാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ഇരുവരും വിവാഹമോചിതരായെങ്കിലും നിയമപോരാട്ടം അവസാനിക്കുന്നില്ല. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈന്‍യാര്‍ഡിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം ഒരുപാട് കാലങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ…
ആടുജീവിതത്തിന് മോശം റിവ്യൂ; തെലുങ്ക് പ്രേക്ഷകര്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ് സിനിമാ പ്രേമികള്‍
മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷന്‍ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് ഉടനീളമായി 46 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍ എങ്കില്‍ അത് തെലുങ്ക്…
ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക ഞങ്ങളിൽ ഒരാൾ നജീബിന് നൽകി: ബ്ലെസി
ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി എന്ന ചോദ്യം പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്…