യോഗി ആദിത്യനാഥ് അറിയാന്‍, നടന്‍ രവി കിഷന്‍ എന്റെ അച്ഛന്‍. ഡിഎന്‍എ ടെസ്റ്റിന് തയ്യാര്‍; യുവനടി ഷിന്നോവ
ബിജെപി എംപിയും ബോളിവുഡ് നടനുമായ രവി കിഷന്‍ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് താന്‍ തയ്യാറാണെന്നും യുവ നടി ഷിന്നോവ. കഴിഞ്ഞ ദിവസം ഷിന്നോവയുടെ അമ്മ അപര്‍ണ ആരോപണവുമായി രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നും പറഞ്ഞാണ്…
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്
കൊച്ചി: ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ചുമത്തി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക്…
ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ല; സുപ്രീം കോടതി
ഡല്‍ഹി: സിനിമയുടെ ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. അത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുളള ഹര്‍ജിയിലാണ് കോടതിയുടെ…
ഡീപ്പ് ഫേക്ക് വീഡിയോ; പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികള്‍ക്ക് വോട്ടഭ്യര്‍ഥിക്കുന്നതായി നടന്‍മാരുടെ ഡീപ് ഫെയ്ക്ക് വീഡിയോകള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. നേരത്തെ നടന്‍ ആമിര്‍ ഖാനും സമാന പരാതി നല്‍കിയിരുന്നു. കഴിഞ്ഞ പതിനാലാം…
സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി ഉഡുപ്പിയില്‍ നിന്ന് പിടിയില്‍
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍…
രാം കേ നാം’ പ്രദര്‍ശനത്തില്‍ പങ്കാളിയായി; പിഎച്ച്ഡി വിദ്യാര്‍ത്ഥിയ്ക്ക് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സസ്‌പെന്‍ഷന്‍
‘രാം കേ നാം’ പ്രദര്‍ശനത്തില്‍ പങ്കാളിയായ വിദ്യാര്‍ത്ഥിയ്ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഷന്‍ നല്‍കി മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്). രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടുന്ന രാമദാസ് പ്രിനിശിവാനന്ദനെ (30) മുംബൈ,…
4k പതിപ്പില്‍ ദേവദൂതന്‍ റീ റിലീസിന് ഒരുങ്ങുന്നു
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ചിത്രം ദേവദൂതന്‍ റീ റിലീസിന് ഒരുങ്ങുന്നു. ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4 K അറ്റ്‌മോസ് പതിപ്പ് തയ്യാറാകുന്നു. സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രവും സിബി മലയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ സംവിധായകന്റെ പോസ്റ്റിന്…
25 ദിവസങ്ങള്‍ 150 കോടി കളക്ഷന്‍; ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം കുതിക്കുന്നു
ആഗോളതലത്തില്‍ 150 കോടി കളക്ഷന്‍ നേടി ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആടുജീവിതത്തിന്റെ ഈ നേട്ടം. പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍.…
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് തമിഴ് സൂപ്പർ താരങ്ങൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ഹാസനും. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തില്‍ എത്തിയാണ് താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. നടന്‍ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ ഡ്യൂട്ടി നിര്‍വഹിച്ചു. കില്‍പ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി…
ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോ; മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു
മുംബൈ: കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിക്കുന്ന ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ആമിര്‍ ഖാന്‍ തന്റെ 35 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടില്ല. വര്‍ഷങ്ങളായി ജനങ്ങളില്‍ തിരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ…