100 തീയറ്ററുകളിൽ 50 ദിവസം പിന്നിട്ട് ആടുജീവിതം
കൊച്ചി: ബെന്യാമിൻ്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം സിനിമ റിലീസ് ചെയ്ത് 50 ദിവസം പിന്നിട്ടിട്ടും തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. 100 തീയറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായ സിനിമ. നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും ഒരേപോലെ കൈവരിക്കാൻ…
42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല; പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നത്; മമ്മൂട്ടി
42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് താരത്തിന്റെ പരാമര്‍ശം. ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല എന്നാണ് മമ്മൂട്ടി വിഡിയോയില്‍ പറയുന്നത്. ഇങ്ങനെയൊരു തരം…
വിദ്വേഷപ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞു പിടിക്കേണ്ടത് കേരളമാണ്. ‘മമ്മൂട്ടിക്കൊപ്പം’; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
തിരുവനന്തപുരം: സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടില്‍ മമ്മൂട്ടിയെ കെട്ടിയിടാന്‍ കഴിയില്ലെന്നും കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള മമ്മൂട്ടിയെ സംഘപരിവാര്‍ ശക്തികള്‍ എത്രയൊക്കെ ചാപ്പകുത്താന്‍ ശ്രമിച്ചാലും മതേതരസമൂഹം കൂട്ടുനില്‍ക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍…
സൽമാൻ ഖാന്റെ വീട് ആക്രമിച്ച കേസ്: ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ ഒരാൾ കൂടി അറസ്റ്റിൽ
സിനിമാ താരം സൽമാൻ ഖാൻറെ വീട് ആക്രമിച്ച കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ ഒരാൾ കൂടി അറസ്റ്റിൽ. ഹരിയാനയിലെ ഫത്തേബാദ് സ്വദേശിയായ ഹർപാൽ സിങ് (34) ആണ് അറസ്റ്റിലായത്. ഹർപാലിൻറെ നാട്ടിലെത്തിയാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകുന്നേരം ഇയാളെ അറസ്റ്റ്…
‘വഴക്ക്’ തുടർന്ന് കൊണ്ടിരിക്കെ മുഴുനീള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ മുഴു നീള ചിത്രത്തിന്റെ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. ‘വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട്…
‘ഡ്യൂണി’ന്‍റെ പ്രീക്വല്‍; ഹോളിവുഡിലേക്ക് വീണ്ടും തബു, ഇതൊരു കലക്ക് കലക്കും
മലയാളവും തമിഴും ഹിന്ദിയും കടന്ന് തബു എന്ന നടി ഹോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം ആയ മാക്‌സിന്റെ സിരീസിലാണ് തബു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട്…
‘മലയാളി ഫ്രം ഇന്ത്യ’ ചിത്രത്തെചൊല്ലിയുള്ള വിവാദം; തന്റെ കഥ മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍ സാദിഖ് കാവില്‍
‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിനെച്ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല. ചിത്രത്തിന്റെ പ്രമേയം തന്റെ തിരക്കഥയായ ‘ആല്‍ക്കെമിസ്റ്റി’ല്‍ നിന്ന് മോഷ്ടിച്ചതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് കാവില്‍ ദുബായില്‍ ആരോപിച്ചു. ഇന്ത്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങള്‍ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങള്‍…
‘കളവുകള്‍ക്കു മേല്‍ കളവുകള്‍ പറഞ്ഞ് ന്യായീകരണങ്ങള്‍ നടത്തുകയാണ് ടൊവിനോ’; പ്രതികരിച്ച് സനല്‍കുമാര്‍
‘വഴക്ക്’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാറും നടന്‍ ടൊവിനോ തോമസും തമ്മിലുള്ള തര്‍ക്കം കടുക്കുകയാണ്. സനല്‍ കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിയിരുന്നു. ലൈവില്‍ സംവിധായകന്റെ ചാറ്റ് ഉള്‍പ്പടെ…
അവസാനം ഞാനൊരു വില്ലനായി മാറി; ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല’: ടൊവിനോ തോമസ്
കൊച്ചി: ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടോവിനോ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നൽകിയത്. വഴക്ക്’സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ…
നടൻ വിജയ്‌യുടെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണിൽ
നടൻ വിജയ് രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടന്നേക്കും എന്ന് സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരാധക സംഘടനയായ…