• Mon. Dec 23rd, 2024

Entertainment

  • Home
  • ‘ബിരിയാണി’ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലാണ്; കനി കുസൃതിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

‘ബിരിയാണി’ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലാണ്; കനി കുസൃതിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

‘ബിരിയാണി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി കനി കുസൃതി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാര്‍ഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി കനിയുടെ പ്രസ്താവനെയെന്ന് നടന്‍…

സമ്മതം ചോദിക്കാതെയാണ് കവിതകളുടെ പേരുകൾ സിനിമയ്ക്ക്‌ നൽകിയത്, കോപ്പിറൈറ്റ് ചോദിക്കാറില്ല: വൈരമുത്തു

ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഇളയരാജായിപ്പോള്‍. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ്‌ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തില്‍ ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ…

‘പ്രിയപ്പെട്ടവനെ ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും’ അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ

അശ്രദ്ധമായി വാഹനം ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിലായ യൂട്യൂബർ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിൻ സോയ. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും വാസന്റെ കൈ കോർത്ത് പിടിച്ചുള്ള ചിത്രം…

നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍; ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ…

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് ; 47 കോടി നഷ്ട്ടമെന്ന് സിറാജ്

കൊച്ചി: സൂപ്പര്‍ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം…

വ്യക്തിപരമായി താനും കനിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല; ‘ബിരിയാണി’ സിനിമ വിവാദത്തില്‍ സജിന്‍ ബാബു

‘ബിരിയാണി’ എന്ന സിനിമയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടിയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കനി കുസൃതി വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബു. അന്നത്തെ ബജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് അന്ന് കനി…

ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്, ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു.18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്.…

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി…

പായലിന്റെ നേട്ടം രാജ്യത്തിന് അഭിമാനമാണെങ്കില്‍ കേസ് പിന്‍വലിക്കേണ്ടതല്ലേ? നരേന്ദ്ര മോദിയോട് തരൂര്‍

ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ അവാർഡ് നേടിയ പായല്‍ കപാഡിയയെ അഭിനന്ദിച്ച നരേന്ദ്ര മോദിക്കെതിരെ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പായല്‍ കപാഡിയയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരായ കേസ് ഉടന്‍തന്നെ പിന്‍വലിക്കേണ്ടതല്ലേ എന്നാണ് മോദിയോടുള്ള…

സ്ഥിരീകരിക്കുന്നത് 41ാം വയസില്‍ ആയതിനാല്‍ ചികിത്സിച്ചിട്ട് കാര്യമില്ല; തനിക്ക് എ.ഡി.എച്ച്.ഡി അസുഖമുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍

കൊച്ചി: തനിക്ക് എ.ഡി.എച്ച്.ഡി അസുഖമുണ്ടെന്നും, 41-ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും നടന്‍ ഫഹദ് ഫാസില്‍. കുട്ടികളില്‍ എ.ഡി.എച്ച്.ഡി ചികിത്സിച്ച് മാറ്റാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. കോതമംഗലം പീസ്…

You cannot copy content of this page