• Mon. Dec 23rd, 2024

റഫയിൽ-ഇസ്രായേൽ ആക്രമണം; ഗസ്സക്കാർക്ക് വിസ അഞ്ചിരട്ടിയാക്കി കാനഡ

ByPathmanaban

May 29, 2024

ഓട്ടവ: റഫയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ഗസ്സയിലെ ഫലസ്തീനികൾക്ക് നൽകാവുന്ന വിസകൾ അഞ്ചിരട്ടി വർധിപ്പിച്ച് കാനഡ. 5,000 വിസകൾ ഫലസ്തീനികൾക്ക് നൽകുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.കാനഡയിൽ കഴിയുന്ന ഫലസ്തീനികളുടെ ഗസ്സയിലെ ബന്ധുക്കൾക്ക് 1,000 വിസയാണ് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നത്.

ഇതാണ് റഫ കൂട്ടക്കുരുതിക്ക് പിന്നാലെ ഉയർത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനകം 448 ഗസ്സക്കാർക്ക് താൽക്കാലിക വിസ അനുവദിച്ചതായും 41 പേർ ഇതിനകം രാജ്യത്തെത്തിയതായും അധികൃതർ വ്യക്തമാക്കി.

റഫയിൽ ഫലസ്തീനി സിവിലിയന്മാരെ അറുകൊല ചെയ്ത ആക്രമണം ഞങ്ങളെ ഞെട്ടിച്ചെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. റഫയിലെ ഇസ്രായേൽ ആക്രമണത്തെ രാജ്യം പിന്തുണക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

Spread the love

You cannot copy content of this page