• Tue. Dec 24th, 2024

ബോൺവിറ്റ ആരോഗ്യ പാനീയമെന്ന ലേബലിൽ അവതരിപ്പിക്കരുത്; നിർദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം

ByPathmanaban

Apr 14, 2024

ഡ​ൽ​ഹി: ബോ​ൺ​വി​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​​ളെ ആ​രോ​ഗ്യ പാ​നീ​യം എ​ന്ന ലേ​ബ​ലി​ൽ അ​വ​ത​രി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഇ-​കോ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ദേ​ശീ​യ ക​മീ​ഷ​ൻ (എ​ൻ.​സി.​പി.​സി.​ആ​ർ) ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ൽ ബോ​ൺ​വി​റ്റ​യി​​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് അ​നു​വ​ദി​ച്ച പ​രി​ധി​യി​ൽ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

2006ലെ ​ഭ​ക്ഷ്യ സു​ര​ക്ഷ, നി​ല​വാ​ര നി​യ​മ​ത്തി​ൽ ‘ആ​രോ​ഗ്യ പാ​നീ​യം’ എ​ന്ന് നി​ർ​വ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൻ.​സി.​പി.​സി.​ആ​ർ വ്യ​ക്ത​മാ​ക്കി​യ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ന്ത്രാ​ല​യം പു​തി​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഭ​ക്ഷ്യ സു​ര​ക്ഷ, നി​ല​വാ​ര അ​തോ​റി​റ്റി ഈ​യി​ടെ പാ​ൽ, മാ​ൾ​ട്ട് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​നീ​യ​ങ്ങ​ളെ ആ​രോ​ഗ്യ പാ​നീ​യം, ഊ​ർ​ജ പാ​നീ​യം എ​ന്നി​ങ്ങ​നെ ലേ​ബ​ൽ ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. ബോ​ൺ​വി​റ്റ​ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​ർ​ബു​ദം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഈ​യി​ടെ ഒ​രു യൂ​ട്യൂ​ബ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യി​രു​ന്നു.

Spread the love

You cannot copy content of this page