• Sun. Dec 22nd, 2024

കങ്കണ മണ്ഡിയിൽ നിന്ന്, സുരേന്ദ്രനും കൃഷ്ണകുമാറും പട്ടികയിൽ: ബിജെപി അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക

ByPathmanaban

Mar 25, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്തും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നും താരം ജനവിധി തേടും. സിനിമാ താരം അരുണ്‍ ഗോവിലും പട്ടികയില്‍ ഇടം നേടി.മീററ്റ് ലോക്സഭാ സീറ്റില്‍ നിന്നാണ് പാര്‍ട്ടി അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്.

അഞ്ചാം പട്ടികയില്‍ 111 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട് മത്സരിക്കും. രാഹുല്‍ ഗാന്ധിക്കെതിരെയാണ് സുരേന്ദ്രന്‍ ജനവിധി തേടുന്നത്. ഡോ കെഎസ് രാധാകൃഷ്ണന്‍ എറണാകുളത്ത് നിന്നും, ഡോ ടിഎന്‍ സരസു ആലത്തൂരും മത്സരിക്കും.

ജി കൃഷ്ണകുമാര്‍ (നടന്‍ കൃഷ്ണകുമാര്‍) കൊല്ലത്ത് നിന്നും മത്സരിക്കും. അതേസമയം മനേകാ ഗാന്ധിയും ഇത്തവണ മത്സരിക്കും. മേനക സുല്‍ത്താന്‍ പൂരില്‍ നിന്നുമാണ് ജനവിധി തേടുന്നത്. അതേസമയം വരുണ്‍ ഗാന്ധിക്ക് ഇത്തവണ സീറ്റുണ്ടാവില്ല.

Spread the love

You cannot copy content of this page