ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ നടത്തുന്ന വിനോദ പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ നല്‍കുന്നുവെന്ന ആരോപണവുമായി ബിജെപി. കുമുത്തം യൂട്യൂബ് ചാനലില്‍ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട് പിടിച്ചാണ് ബിജെപി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി എക്സിലൂടെയാണ് അന്വേഷണം ആവശ്യപ്പെട്ടത്.
ഒരു ഗേ ആണെങ്കില്‍ അത് പറയാന്‍ അപമാനമില്ലെന്നും, ഏത് സെക്ഷ്വാലിറ്റിയാണെങ്കിലും തുറന്ന് പറയുന്നതില്‍ അഭിമാനമാണെന്നും കാര്‍ത്തിക് കുമാര്‍ ഇന്‍സ്റ്റഗ്രമില്‍ പ്രതികരിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കമല്‍ ഹാസനെയും കാര്‍ത്തിക് കുമാറിനെയും ചോദ്യം ചെയ്യണം എന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കമലിനെതിരെ ആരോപണം ഉന്നയിക്കുക തമിഴ്നാട് ബിജെപിയില്‍ പതിവാണ്.
തന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്നും തമിഴ് സിനിമാ ലോകത്ത് മയക്കുമരുന്ന് സാധാരണമാണെന്നും സുചിത്ര ആരോപിച്ചിരുന്നു. കാര്‍ത്തിക് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്നും, ധനുഷും ഐശ്വര്യ രജനീകാന്തും പരസ്പരം വഞ്ചിച്ചുവെന്നും സുചിത്ര അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കൂട്ടത്തിലാണ് കമലിനെതിരായ പരാമര്‍ശം. തമിഴ് സിനിമാലോകത്ത് വലിയ ചര്‍ച്ചയാകുകയാണ് സുചിത്രയുടെ അഭിമുഖം.