എറണാകുളം കോതമംഗലത്ത് ബൈക്ക് ലോറിയില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍ (21), ആല്‍ബിന്‍ (21) എന്നിവരാണ് മരിച്ചത്. തങ്കളം-കാക്കനാട് ദേശീയപാതയില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല.
കഴിഞ്ഞ ദിവസം ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്.
സുഹൃത്തിനോടൊപ്പം ഉദ്ഘാടനം ചെയ്ത ബൈപ്പാസ് കാണാന്‍ എത്തിയപ്പോഴാണ് അപകടത്തില്‍പെട്ടത്. അച്ഛന്‍ തങ്കച്ചന്‍, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.