• Mon. Dec 23rd, 2024

ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക, ആടുജീവിതത്തിലെ നായകന്‍ നജീബ് ആണ്; ബെന്യാമിന്‍

ByPathmanaban

Mar 31, 2024

ടുജീവിത്തിലെ നജീബ് എന്ന കഥാപാത്രത്തിനെ കുറിച്ച് ബെന്യാമിന്‍. തന്റെ കഥയായ ആടുജീവിതത്തിലെ നായകന്‍ നജീബ് ആണെന്നും അത് ഷുക്കൂര്‍ അല്ലെന്നും ബെന്യാമിന്‍ പറഞ്ഞു. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നും 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു എന്നും ബെന്യാമിന്‍ പറയുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല.

നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക, ബെന്യാമിന്‍ കുറിച്ചു. ആലുപ്പുഴ ജില്ലയിലെ ആറുപ്പുഴയില്‍ താമസിക്കുന്ന ഷുക്കൂര്‍ എന്ന നജീബിന്റെ സൗദി അറേബ്യയിലെ അനുഭവത്തില്‍ നിന്നും എഴുതിയ നോവലാണ് ആടുജീവിതം. നോവല്‍ പറയുന്നത് ഒരാളുടെ മാത്രം ദുരനുഭവമല്ല, ഒരുപാട് നജീബുമാരുടെ കഥയാണെന്ന് ബെന്യമിന്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്

Spread the love

You cannot copy content of this page