• Mon. Dec 23rd, 2024

തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

ByPathmanaban

Apr 18, 2024

തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍. 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധേയമായ ചിത്രം.

മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), , കാശി (നോവല്‍) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 1983ല്‍ മുയല്‍ഗ്രാമം ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാര്‍ഡും ദര്‍ശനം അവാര്‍ഡും നേടി. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ബല്‍റാം സിനിമയില്‍ എത്തുന്നത്.

1962 ല്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ സി എം ജാനകിയമ്മയുടെയും സി എച്ച് പത്മനാഭന്‍ നമ്പ്യാരുടെയും രണ്ടാമത്തെ മകനായാണ് സി എം ബല്‍റാം എന്ന ബല്‍റാം മട്ടന്നൂര്‍ ജനിക്കുന്നത്. കെ എന്‍ സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.

Spread the love

You cannot copy content of this page